രാജ്യത്ത് ദൈനംദിന ആശുപത്രി കേസുകൾ പകുതിയായി കുറഞ്ഞതിനാൽ പൊതുഗതാഗതത്തിലും ആശുപത്രികളിലും ഒഴികെ ഓഗസ്റ്റ് 29 മുതൽ മാസ്‌ക് ധരിക്കുന്നത് നിർബന്ധമല്ല. സിംഗപ്പൂർ കോവിഡ്-19 നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നത് തീരുമാനിച്ചതോടെയാണ് ഇളവുകൾ ലഭിക്കുക. ഈ മാസം 29 മുതൽ ഇളവുകൾ ലഭിക്കും.

ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ, റെസിഡൻഷ്യൽ കെയർ ഹോമുകൾ, ആംബുലൻസുകൾ, കൂടാതെ ആശുപത്രികൾക്കുള്ളിലെ ഇൻഡോർ പരിസരങ്ങളും. പോളിക്ലിനിക്കുകൾ എന്നിവിടങ്ങളിൽ ഒഴികെ മാസ്‌ക് ധരിക്കുന്നത് ഒഴിവാക്കാം.വിമാനത്താവളത്തിലും സ്‌കൂൾ ബസുകൾ, സ്വകാര്യ ബസ് സർവീസുകൾ, ടാക്‌സികൾ തുടങ്ങിയ സ്വകാര്യ ഗതാഗത മോഡുകളിലും മാസ്‌ക് ധരിക്കുന്നത് ഓപ്ഷണലായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

എന്നാൽ ബസ് ഇന്റർചേഞ്ചുകൾക്കുള്ളിലെ ബോർഡിങ് ഏരിയകൾ, മാസ് റാപ്പിഡ് ട്രാൻസിറ്റ് പ്ലാറ്റ്ഫോമുകൾ, യാത്രക്കാർ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന പാൻ-ഐലൻഡ് സബ്വേ-ട്രെയിൻ നെറ്റ്‌വർക്ക് എന്നിവ പോലുള്ള പൊതുഗതാഗതത്തിലും ആവശ്യമായിരിക്കും.

ദിവസേനയുള്ള ആശുപത്രി കേസുകൾ ജൂലൈയിൽ 800 ൽ അധികം ആയിരുന്നത് ഈ ദിവസങ്ങളിൽ 400 ൽ താഴെയായി പകുതിയായി കുറഞ്ഞതിനാലാണ് COVID-19 നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്.