ദ്യപിച്ച് ആംബുലൻസ് ഓടിച്ച് അപകടമുണ്ടാക്കിയതിന് 27 കാരനായ ഇന്ത്യൻ വംശജനായ സിംഗപ്പൂരുകാരനെ രണ്ട് വർഷം തടവിന് ശിക്ഷിച്ചു.തിങ്കളാഴ്ച ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ജി മോഹനവരുമൻ ഗോപാൽ എന്ന 27 കാരന്റെ ഓരോ 100 മില്ലി രക്തത്തിലും 183 മില്ലിഗ്രാം എഥനോൾ ഉണ്ടായിരുന്നതായി കണ്ടെത്തി.

ജയിൽ ശിക്ഷയ്ക്ക് പുറമേ 4,000 സിംഗപ്പൂർ ഡോളർ പിഴയും ജയിൽ മോചിതനായതിന് ശേഷം 10 വർഷത്തേക്ക് എല്ലാ ക്ലാസ് വാഹനങ്ങളും ഓടുന്നതിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതായും കോടതി ഉത്തരവിട്ടു.മദ്യപിച്ച് വാഹനമോടിക്കുക, ഗുരുതരമായി പരിക്കേൽപ്പിക്കുന്ന അപകടകരമായ ഡ്രൈവിങ്, സാധുതയുള്ള ക്ലാസ് 3 അല്ലെങ്കിൽ 3A ലൈസൻസില്ലാതെ വാഹനമോടിക്കുക തുടങ്ങിയ നാല് കുറ്റങ്ങളിൽ ഇയാൾ കുറ്റക്കാരനാണെന്ന് ജൂലൈയിൽ തെളിഞ്ഞിരുന്നു.

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന് തൊട്ടുപിന്നാലെ, 2020 ൽ തന്റെ തൊഴിലുടമയുടെ ഉടമസ്ഥതയിലുള്ള ഒരു സ്വകാര്യ ആംബുലൻസ് ഓടിച്ചു കൊണ്ടിരിക്കെയായിരുന്നു സംഭവം.സെലിറ്റാർ എക്സ്‌പ്രസ് വേയുടെ (എസ്എൽഇ) നടുവിലുള്ള ചില ഗാർഡ് റെയിലുകളുമായും വാഹനം കൂട്ടിയിടിച്ചു.

ആംബുലൻസ് അപകടത്തിന് ഏകദേശം ആറ് മാസം മുമ്പ്, ഒരു കോഫി ഷോപ്പിൽ മദ്യപിക്കുന്നതിനിടെ വഴക്കുണ്ടാക്കിയതടക്കം ഇയാൾക്കെതിരെ പരാതി ഉയർന്നിട്ടുണ്ട്.