ന്താരാഷ്ട്ര വിമാന യാത്രകൾ കോവിഡ് -19 ന്റെ ആഘാതത്തിൽ നിന്ന് കരകയറുന്നതിന്റെ ഭാഗമായി ചാംഗി വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് പറക്കുന്ന യാത്രക്കാർക്ക് നവംബർ 1 മുതൽ എയർപോർട്ട് ചാർജുകളിൽ വർദ്ദനവ് നേരിടേണ്ടി വരും. നവംബർ 1 മുതൽ എയർപോർട്ട് ഫീസും ലെവികളും വർദ്ധിപ്പിക്കാനാണ് തീരുമാനം.

യാത്രക്കാരുടെ സേവനവും സുരക്ഷാ ഫീസും നിലവിലെ 35.40ഡോളറിൽ നിന്ന് ഘട്ടങ്ങളായി ഉയർത്തും: നവംബർ 1-ന് 40.40, ലേക്കും 2023 ഏപ്രിൽ 1-ന് 43.40, 2024-ൽ 46.40 ഡോളറിലേക്കുമാണ് വർദ്ധിക്കുക.വ്യാഴാഴ്ച പ്രഖ്യാപിച്ച ഫീസ് വർദ്ധനയോടെ, മൊത്തം പുറപ്പെടൽ ഫീസ് നവംബർ 1 മുതൽ 6.90 ഡോളർ ഉയർന്ന് നവംബർ മുതൽ 59.20 ഡോളർ വരെ ഉയരും, തുടർന്ന് 2023 ഏപ്രിൽ മുതൽ 62.20 ആയും 2024 ഏപ്രിൽ മുതൽ 65.20 ഡോളർആയും വർദ്ധിക്കും

നവംബർ ഒന്നിന് മുമ്പ് വിമാന ടിക്കറ്റ് നൽകിയ യാത്രക്കാർ ഉയർന്ന ഫീസും ലെവികളും നൽകില്ലെന്ന് സിവിൽ ഏവിയേഷൻ അഥോറിറ്റി ഓഫ് സിംഗപ്പൂരും (സിഎഎഎസ്) സിഎജിയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.ട്രാൻസിറ്റ് യാത്രക്കാരുടെ പുറപ്പെടൽ ഫീസിൽ മാറ്റമൊന്നും ഉണ്ടാകില്ല, ഓരോ ഫ്‌ളൈറ്റിനും എയർപോർട്ട് ചാർജായി 9 ഡോളർഅടക്കുന്നത് തുടരും.

അതേസമയം, വിമാനക്കമ്പനികൾ എയർക്രാഫ്റ്റ് പാർക്കിങ്, ലാൻഡിങ് ഫീസ് എന്നിവയിൽ കൂടുതൽ നൽകേണ്ടിവരുമെന്ന് സിഎഎഎസും സിഎജിയും കൂട്ടിച്ചേർത്തു.