- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
ഭക്ഷണം കഴിക്കാനെത്തുമ്പോൾ കുട്ടികൾ ഉച്ചയുണ്ടാക്കിയാലോ തൊട്ടടുത്ത് ഇരിക്കുന്നവരെ ശല്യം ചെയ്താലും കാശ് പോകും; 10 ഡോളർ പിഴയുമായി സിംഗപ്പൂരിലെ റസ്റ്റോറന്റ്
കുട്ടികളുമായി ഭക്ഷണം കഴിക്കാനായി പോകുന്നവർ അലപ്പം കരുതലെടുത്തോളൂ. കാരണം സിംഗപ്പൂരിലെ ഒരു റസ്റ്റോറന്റ് ഭക്ഷണം കഴിക്കാനെത്തുമ്പോൾ കുട്ടികൾ ഉച്ചയുണ്ടാക്കിയാലോ തൊട്ടടുത്ത് ഇരിക്കുന്നവരെ ശല്യം ചെയ്താലും ബില്ലിനൊപ്പം 10 ഡോളർ ചുമത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ഔട്രിം റോഡിലെ Tan Boon Liat ബിൽഡിംഗിൽ സ്ഥിതി ചെയ്യുന്ന Angie's Oyster Bar & Grill നടപ്പിലാക്കിയതാണ് ഈ നിയമം, ഇത് സംബന്ധിച്ച് റസ്‌റ്റോറന്റ് ഉടമകൾ അയച്ച ഒരു സ്‌ക്രീൻ ഷോട്ടും പ്രചരിക്കുന്നുണ്ട്. ഈ റസ്റ്റോറന്റിൽ എന്നാൽ ഒരു പ്രാമിനുള്ള ഇടം മാത്രമേ നൽകൂ എന്നും റസ്റ്റോറന്റ് 'കുട്ടികൾക്ക് അനുയോജ്യമല്ലാത്ത' സ്ഥലമായതിനാൽ ബേബി കസേരകൾ ലഭ്യമല്ലെന്നും അറിയിച്ചിട്ടുണ്ട്.
അതേ പോലെ കുട്ടികളെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ അവർ 'നിലവിളിക്കുക' അല്ലെങ്കിൽ 'നിയന്ത്രണമില്ലാതെ' മറ്റ് അതിഥികളെ ശല്യപ്പെടുത്തുകയും ചെയ്താൽ 10ഡോളർ സർചാർജ് ചുമത്തുമെന്ന് റെസ്റ്റോറന്റ് അറിയിച്ചിരിക്കുന്നത്.