സിംഗപ്പൂർ: വാഹന പെർമിറ്റുകളുടെ നിരക്കുയർത്താനൊരുങ്ങി സിംഗപ്പൂർ. നിരത്തിൽ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ആദ്യ പടിയായി മോട്ടോർബൈക്കുകളുടെ പെർമിറ്റ് നിരക്ക് വർധിപ്പിച്ചു. നിരക്കുയർത്തിയതോടെ പത്തു വർഷത്തേക്കുള്ള മോട്ടോർ ബൈക്ക് പെർമിറ്റ് കിട്ടണമെങ്കിൽ 12,801 സിംഗപ്പൂർ ഡോളറായി(ഏകദേശം

7,40,586 ഇന്ത്യൻ രൂപ) അടയ്ക്കണം. പുതിയൊരു മോട്ടോർ ബൈക്കിന്റെ വിലയെക്കാൾ കൂടുതലാണ് 10 വർഷത്തെ പെർമിറ്റ് കിട്ടാനുള്ള ചെലവ്....ബൈക്ക് വാടകയ്ക്ക് കിട്ടാനും അധിക തുക നല്കണം. പെർമിറ്റ് തുക കൂട്ടിയതോടെ മോട്ടോർ ബൈക്ക് വാടകയ്ക്ക് നല്കുന്ന കമ്പനികളും വാടക കൂട്ടാൻ ഒരുങ്ങുകയാണ്. കാറുകളുടെ പെർമിറ്റ് നിരക്കും ഉയർത്താൻ ഒരുങ്ങുകയാണ് സർക്കാർ പുതിയ കാർവാങ്ങി റോഡിലിറക്കാൻഏകദേശം 80,000 സിംഗപ്പൂർ ഡോളറോളം മുടക്കേണ്ടി വരും.

പെർമിറ്റ് തുക കൂട്ടുന്നതോടെ വാഹനങ്ങൾ നിരത്തിലിറക്കുന്നവരുടെ എണ്ണം കുറയുമെന്ന വിശ്വാസത്തിലാണ് അധികൃതർ എന്നാൽ പെർമിറ്റ് തുക വർദ്ധന സാധാരണക്കാരെയാകും കൂടുതൽ ബാധിക്കുക. ദിവസവേതനത്തിൽ ജോലി ചെയ്യുന്ന ഭൂരിഭാഗമാളുകളും ബൈക്കിനെയാശ്രയിച്ചാണ് ഉപജീവനമാർഗം കണ്ടെത്തുന്നത്. രാജ്യത്തെ സ്ഥലപരിമിതി കൂടി കണക്കിലെടുത്താണ് ഇത്തരത്തിലൊരു നടപടിയെന്ന് നിഗമനമുണ്ട്.