മയക്കുമരുന്ന് കടത്തിന് ശിക്ഷിക്കപ്പെട്ട് 2020-ൽ കോവിഡ് -19 പാൻഡെമിക്കിനിടയിൽ റിമോട്ട് ഹിയറിങ് വഴി നിർബന്ധിത വധശിക്ഷ നൽകപ്പെട്ട ഇന്ത്യക്കാരനെ കുറ്റവിമുക്തനാക്കി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 39 കാരനായ ഇന്ത്യൻ വംശജനായ പുനീതൻ ഗണേശെന്ന മലേഷ്യക്കാരനെയാണ് സിംഗപ്പൂർ അപ്പീൽ കോടതി തിങ്കളാഴ്ച കുറ്റവിമുക്തനാക്കിയത്.

2011-ലെ ഹെറോയിൻ ഇടപാടുമായി ബന്ധപ്പെട്ട ഒരു കേസിൽ അറസ്റ്റിലായ 37 കാരനായപുനിതൻ ഗണേശനാണ് സ്വതന്ത്രനാകുന്നത്.വി. ഷൺമുഖം വേലൂ, മൊഹമ്മദ് സൂയിഫ് ഇസ്മായിൽ എന്നിവരുമായി ചേർന്ന് ഡയമോർഫിൻ എന്നറിയപ്പെടുന്ന പ്യുവർ ഹെറോയിൻ കടത്താൻ ശ്രമിച്ചുവെന്നാണ് കേസ്.

കോവിഡ് വ്യാപനം തടയുന്നതിനായി സ്വീകരിച്ച മുൻകരുതൽ നടപടികളുടെ ഭാഗമായാണ് സൂം വീഡിയോ ആപ്പ് വഴി ഇയാൾക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.സിംഗപ്പൂരിൽ മയക്കുമരുന്നിനെതിരായ നിയമം ശക്തമായതിനാലാണ് പരമാവധി ശിക്ഷ നൽകുന്നത്.വീഡിയോ കോൺഫറൻസിങ് വഴി വിദൂര വിചാരണയിലൂടെ വധശിക്ഷ വിധിച്ച സംഭവം സിംഗപ്പൂർ സുപ്രീം കോടതിയുടെ ചരിത്രത്തിൽ ആദ്യമാണ്.

തിങ്കളാഴ്ച വിധി പുറപ്പെടുവിച്ച വിചാരണയിൽ, മയക്കുമരുന്ന് ഇടപാട് നടക്കുന്നതിന് മുമ്പ് ഗെനാസനും രണ്ട് മയക്കുമരുന്ന് കൊറിയർമാരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നുവെന്നത് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടതാണ് കുറ്റവിമുക്തനാക്കാൻ കാരണം.