- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ അംഗത്വം നേടി സ്‌കൂട്ട്
തിരുവനന്തപുരം: സിംഗപ്പൂർ എയർലൈൻസ് ഗ്രൂപ്പിന്റെ ഉപകമ്പനിയായ സ്‌കൂട്ടിന് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷനിൽ (ഐഎടിഎ) പൂർണ അംഗത്വം ലഭിച്ചു. എയർലൈൻ പ്രവർത്തനങ്ങളുടെ സുരക്ഷയ്ക്കായി ഐഎടിഎ ഓപ്പറേഷണൽ സേഫ്റ്റി ഓഡിറ്റ് (ഐഒഎസ്എ) മാനദണ്ഡങ്ങൾ പാലിക്കുന്ന വിമാനക്കമ്പനികൾക്കു മാത്രമാണ് ഐഎടിഎ അംഗത്വം ലഭിക്കുക.
ഒരു ഐഎടിഎ അംഗമാകാൻ കഴിഞ്ഞതിൽ തങ്ങൾക്ക് അഭിമാനമുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉയർത്തിപ്പിടിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയ്ക്കുള്ള അന്താരാഷ്ട്ര അംഗീകാരമാണിത്. പത്തുവർഷമായി പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുവാനും ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുവാനുമുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. യാത്രയുടെ മൂല്യങ്ങളെ പുനർനിർവചിക്കുവാനും മെച്ചപ്പെടുത്തുവാനുമുള്ള പുതുവഴികൾ തുറക്കുവാൻ തുടർന്നും കഴിയുമെന്നു തങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് സ്‌കൂട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ലെസ്ലി തങ് പറഞ്ഞു.
കുറഞ്ഞ നിരക്കിലുള്ള യാത്ര ലഭ്യമാക്കുന്ന വിമാനക്കമ്പനിയായ സ്‌കൂട്ടിന്റെ അംഗത്വം അസോസിയേഷനിൽ വൈവിധ്യമാർന്ന കാഴ്ചപ്പാടുകൾക്കു വഴിതെളിക്കുമെന്ന് സ്‌കൂട്ടിനെ സ്വാഗതം ചെയ്തുകൊണ്ട് ഐഎടിഎയുടെ ഏഷ്യാ പസഫിക്ക് റീജണൽ വൈസ് പ്രസിഡന്റ് ഫിലിപ്പ് ഗോഹ് പറഞ്ഞു.
ഷെഡ്യൂൾ ചെയ്തതും അല്ലാത്തതുമായ വിമാന സർവീസുകൾ നടത്തുന്ന എയർലൈനുകൾക്കാണ് ഐഎടിഎ അംഗത്വം ലഭിക്കുക. ഒരു എയർലൈനിന്റെ പ്രവർത്തനവും നിയന്ത്രണ സംവിധാനങ്ങളും വിലയിരുത്തുന്നതിന് രൂപകൽപ്പന ചെയ്തിരിക്കുന്നതും അന്തർദ്ദേശീയമായി അംഗീകരിക്കപ്പെട്ടതുമായ ഐഒഎസ്എ പ്രോഗ്രാമിന് അനുസൃതമായി പ്രവർത്തിക്കുന്നുവെന്നത് ഐഎടിഎ അംഗത്വത്തിനുള്ള വ്യവസ്ഥയാണ്. വ്യോമയാന സുരക്ഷയും, പ്രവർത്തനക്ഷമതയും മികവും, സുസ്ഥിരത, വ്യോമയാന വ്യവസായ പ്രൊഫഷണലുകളുടെ കഴിവുകൾ ശക്തിപ്പെടുത്തൽ തുടങ്ങിയ മേഖലകളിൽ ഐഎടിഎ പരിശീലന പരിപാടിക ളിലേക്ക് ഈ അംഗത്വം സ്‌കൂട്ടിന് അവസരം നൽകുന്നു.