- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
ചെറുപ്പക്കാരായ സിംഗപ്പൂർ സ്വദേശികൾക്ക് ഈ മാസം അവസാനത്തോടെ അക്കൗണ്ടിലെത്തുക 200 ഡോളർ; എഡ്യുസേവ് വഴി സഹായം ലഭിക്കുക അഞ്ച് ലക്ഷത്തോളം പേർക്ക്
ഏഴ് വയസിനും 20 വയസിനും ഇടയിൽ പ്രായമുള്ള സിംഗപ്പൂരിലെ ചെറുപ്പക്കാർക്ക് ഈ മാസം അവരുടെ എഡ്യൂസേവ് അക്കൗണ്ടിലേക്കോ പോസ്റ്റ്-സെക്കൻഡറി വിദ്യാഭ്യാസ അക്കൗണ്ടിലേക്കോ (പിഎസ്ഇഎ) 200 ഡോളർ വീതം നല്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സഹായ പദ്ധതി ഈ വർഷത്തെ ബജറ്റിന്റെ ഭാഗമാണെന്ന് ധനമന്ത്രാലയവും (എംഒഎഫ്) വിദ്യാഭ്യാസ മന്ത്രാലയവും (എംഇഇ) ബുധനാഴ്ച (മെയ് 12) സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചെലവുകൾക്ക് കുടുംബങ്ങൾക്ക് അധിക പിന്തുണ നൽകുന്നതിനായി 2021 ബജറ്റിൽ പ്രഖ്യാപിച്ച ഗാർഹിക പിന്തുണ പാക്കേജിന്റെ ഭാഗമായാണ് തുക മാറ്റിവച്ചിരിക്കുന്നത്. ഏകദേശം 532,500 കുട്ടികൾക്ക് പ്രയോജനം ലഭിക്കും.
സർക്കാർ നൽകുന്ന വാർഷിക എഡ്യൂസേവ് സംഭാവനയുടെ പുറമേയാണിതെന്ന് അധികൃതർ പറഞ്ഞു.യോഗ്യതയുള്ള സ്വീകർത്താക്കൾക്ക് അടുത്ത മാസം വിജയകരമായ ടോപ്പ്-അപ്പിനെക്കുറിച്ച് അറിയിക്കുന്ന കത്തുകൾ ലഭിക്കും.