- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീ ടൂവിനു ശേഷം ജീവിതം ആകെ മാറിപ്പോയി; അവസരം ഏറെ നഷ്ടമായി; ഡബ്ബിങ് യൂണിയനിൽ നിന്നും പുറത്തായി; ലൈംഗികാതിക്രമങ്ങൾക്കെതിരേ രംഗത്തു വന്ന മലയാളത്തിലെ നടിമാർക്കും ഇതേ അവസ്ഥ; തമിഴകത്ത് മീടൂവിന് തുടക്കം കുറിച്ച ഗായിക ചിന്മയി അതിനു ശേഷമുള്ള ജീവിതത്തെ കുറിച്ച് തുറന്നു പറയുന്നു
ചെന്നൈ: കാര്യങ്ങൾ തുറന്നുപറഞ്ഞാൽ ഇതാണ് സംഭവിക്കുക. അവസരങ്ങൾ ഇല്ലാതാക്കും. സംഘടനയിൽ നിന്ന് അകാരണമായി പുറത്താക്കും. തമിഴകത്ത് മീ ടൂ കാമ്പയിന് തുടക്കം കുറിച്ച ഗായിക ചിന്മയി തുറന്നു പറച്ചിലിലൂടെ മേഖലയിൽ നിന്ന് നേരിട്ട തിരിച്ചടികൾ വെളിപ്പെടുത്തുന്നു. ഗാനരചയിതാവ് വൈരമുത്തുവിനും നടൻ രാധാ രവിക്കുമെതിരെയായിരുന്നു ചിന്മയിയുടെ മീടു ആരോപണം. വൈരമുത്തുവിനെതിരെയുള്ള തുറന്നുപറച്ചിലുകൾക്ക് പിന്നാലെ നിരവധി പേർ ചിന്മയിക്ക് പിന്തുണയുമായി എത്തിയിരുന്നെങ്കിലും രൂക്ഷമായ വിമർശനവും നേരിടേണ്ടി വന്നിരുന്നു. അവസരങ്ങൾ നഷ്ടപ്പെടുത്തിയതിനു പിന്നാലെ സംഘടനയിലെ അംഗത്വത്തിൽ നിന്ന് ഒഴിവാക്കി. സംഘടനയിലെ അംഗത്വഫീസ് രണ്ടുവർഷമായി അടച്ചില്ലെന്ന കാരണം പറഞ്ഞാണ് തമിഴ്‌നാട്ടിലെ ഡബ്ബിങ് കലാകാരന്മാരുടെ സംഘടനയിൽ നിന്നും ചിന്മയിയെ പുറത്താക്കിയത്. മീ ടൂ വെളിപ്പെടുത്തലിന് മുമ്പ് പ്രതിദിനം മൂന്ന് ഗാനങ്ങൾ ആലപിക്കാറുണ്ടായിരുന്നു. 96 എന്ന ചിത്രത്തിലെ 'കാതലെ കാതലെ' എന്ന ഹിറ്റ് ഗാനമടക്കം ചിന്മയി ആയിരുന്നു പാടിയത്. ഒരു ഗാനം ഹിറ്റായാൽ അടുത്ത ഒര
ചെന്നൈ: കാര്യങ്ങൾ തുറന്നുപറഞ്ഞാൽ ഇതാണ് സംഭവിക്കുക. അവസരങ്ങൾ ഇല്ലാതാക്കും. സംഘടനയിൽ നിന്ന് അകാരണമായി പുറത്താക്കും. തമിഴകത്ത് മീ ടൂ കാമ്പയിന് തുടക്കം കുറിച്ച ഗായിക ചിന്മയി തുറന്നു പറച്ചിലിലൂടെ മേഖലയിൽ നിന്ന് നേരിട്ട തിരിച്ചടികൾ വെളിപ്പെടുത്തുന്നു.
ഗാനരചയിതാവ് വൈരമുത്തുവിനും നടൻ രാധാ രവിക്കുമെതിരെയായിരുന്നു ചിന്മയിയുടെ മീടു ആരോപണം. വൈരമുത്തുവിനെതിരെയുള്ള തുറന്നുപറച്ചിലുകൾക്ക് പിന്നാലെ നിരവധി പേർ ചിന്മയിക്ക് പിന്തുണയുമായി എത്തിയിരുന്നെങ്കിലും രൂക്ഷമായ വിമർശനവും നേരിടേണ്ടി വന്നിരുന്നു.
അവസരങ്ങൾ നഷ്ടപ്പെടുത്തിയതിനു പിന്നാലെ സംഘടനയിലെ അംഗത്വത്തിൽ നിന്ന് ഒഴിവാക്കി. സംഘടനയിലെ അംഗത്വഫീസ് രണ്ടുവർഷമായി അടച്ചില്ലെന്ന കാരണം പറഞ്ഞാണ് തമിഴ്‌നാട്ടിലെ ഡബ്ബിങ് കലാകാരന്മാരുടെ സംഘടനയിൽ നിന്നും ചിന്മയിയെ പുറത്താക്കിയത്.
മീ ടൂ വെളിപ്പെടുത്തലിന് മുമ്പ് പ്രതിദിനം മൂന്ന് ഗാനങ്ങൾ ആലപിക്കാറുണ്ടായിരുന്നു. 96 എന്ന ചിത്രത്തിലെ 'കാതലെ കാതലെ' എന്ന ഹിറ്റ് ഗാനമടക്കം ചിന്മയി ആയിരുന്നു പാടിയത്. ഒരു ഗാനം ഹിറ്റായാൽ അടുത്ത ഒരു മാസത്തോളം നല്ല അവസരങ്ങൾ വരാറുണ്ടായിരുന്നെന്ന് ചിന്മയി പറഞ്ഞു. എന്നാൽ വൈരമുത്തുവിനെതിരായ ആരോപണത്തിന് ശേഷം തനിക്ക് അവസരം കുറഞ്ഞെന്നും ചിന്മയി പറഞ്ഞു. തമിഴിലെ തിരക്കേറിയ ഡബ്ബിങ് ആർട്ടിസ്റ്റും ഗായികയുമാണ് ചിന്മയി ശ്രീപാദ. 96 അടക്കമുള്ള ചിത്രങ്ങളിൽ തൃഷയ്ക്ക് ശബ്ദം നൽകിയത് ചിന്മയിയാണ്.
'മാസത്തിൽ 15 ഓളം ഗാനങ്ങൾ ഞാൻ പാടാറുണ്ടായിരുന്നു. അതിൽ അഞ്ചെണ്ണമെങ്കിലും തമിഴായിരിക്കും. എന്നാൽ അതും ഇല്ലാതെയായി. ഡബ്ബിങ് യൂണിയൻ പുറത്താക്കുകയും ചെയ്തു. 2016ൽ ഞാൻ ഫീസ് ആയി 5000 രൂപ അടച്ചിരുന്നു. അതിന് ശേഷമാണ് ഇരുമ്പ് തിരൈയിലും 96ലും അവസരം ലഭിച്ചത്. അന്നൊന്നും ഒന്നും പറയുകയോ നടപടി എടുക്കുകയോ ചെയ്തില്ല. മീ.ടൂ വെളിപ്പെടുത്തൽ നടത്തിയതിന് ശേഷമാണ് ഇത് ഉണ്ടായത്,' ചിന്മയി പറഞ്ഞു.
തമിഴിൽ മാത്രമല്ല ഇത് സംഭവിക്കുന്നത്. ലൈംഗികാതിക്രമങ്ങൾക്കെതിരെ രംഗത്ത് വന്ന മലയാളത്തിലെ നടിമാർക്കും ഇതേ അവസ്ഥ തന്നെയാണെന്ന് ചിന്മയി പറയുന്നു. ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിൽക്കുകയും മീ ടൂ വെളിപ്പെടുത്തലുകൾ നടത്തിയ വിമൺ ഇൻ സിനിമാ കളക്ടീവ് അംഗങ്ങൾക്കും ജോലി നഷ്ടമായിട്ടുണ്ട്. വനിതാ കൂട്ടായമയിലുള്ളവരുമായി സഹകരിക്കില്ലെന്നാണ് നിർമ്മാതാക്കൾ അറിയിക്കുന്നത്. നിങ്ങൾ തുറന്ന് പറഞ്ഞാൽ ഇതാണ് സംഭവിക്കുക എന്നാണ് അവർ ഇതിലൂടെ നമ്മളോട് പറയുന്നത്,' ചിന്മയി പറഞ്ഞു.
ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ചിന്മയി വൈരമുത്തുവിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. രണ്ടുവട്ടം വൈരമുത്തു തന്നോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ചിരുന്നുവെന്നായിരുന്നു ചിന്മയിയുടെ ആരോപണം. സഹകരിച്ചില്ലെങ്കിൽ തന്റെ കരിയർ നശിപ്പിക്കുമെന്ന് വൈരമുത്തു ഭീഷണി മുഴക്കിയതായും ചിന്മയി ആരോപിച്ചു.