- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയ്യപ്പന്റെ വെലപോയില്ലെ.? സന്നിധാനന്ദനെന്ന പേര് നാണക്കേടായില്ലേ ? മാറ്റാൻ ഉദ്ദേശമുണ്ടോ ? എന്നൊക്കെ എന്റെ ഭാര്യയോട് ഫോൺ ചെയ്ത് ചോദിച്ച മണ്ടനായ കോളേജ് അദ്ധ്യാപകനോട്,താങ്കളുടെ പിതാവിനല്ല ഞാൻ ജനിച്ചത്; ഗായകൻ സന്നിധാനന്ദന്റെ ഫെയ്സ്ബോക്ക് പോസ്റ്റ് വൈറലാകുന്നു
ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയിലൂടെ പേരുകൊണ്ടു തന്നെ ശ്രദ്ധേനായ ഗായകനാണ് സന്നിധാനന്ദൻ. ശബരിമല സ്ത്രീപ്രവേശന വിഷയം സംബന്ധിച്ച സുീ്രംകോടതി വിധിയും മറ്റ് വാദപ്രതിവാദങ്ങളും ഉയരുന്നതിനിടെ സന്നിധാനന്ദന്റെ പ്രതികരണം ശ്രദ്ധേയമായിരിക്കുകയാണ്. ഒരു കോളേജ് അദ്ധ്യാപകൻ തന്റെ ഭാര്യയോട് ഭർത്താവായ സന്നിധാനന്ദനെ ഉപദേശിച്ചുകൂടെ എന്ന് ചോദിച്ചതിന് ഉൾപ്പടെ മറുപടിയായിട്ടാണ് ഈ കുറിപ്പെഴുതുന്നതെന്നും സന്നിദാനന്ദൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. സന്നിധാനന്ദന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം അയ്യപ്പന്റെ വെലപോയില്ലെ.? സന്നിധാനന്ദനെന്ന പേര് നാണക്കേടായില്ലേ ? മാറ്റാൻ ഉദ്ദേശമുണ്ടോ ? എന്നൊക്കെ എന്റെ ഭാര്യയോട് ഫോൺ ചെയ്ത് ചോദിച്ച മണ്ടൻ കോളേജധ്യാപകനോട്,താങ്കളുടെ പിതാവിനല്ല ഞാൻ ജനിച്ചത്. തയ്യൂര് ഗ്രാമത്തിൽ 50 തിലേറെ തവണ മലചവിട്ടിയ നാരായണന്റേയും ഭാര്യതങ്കമണിയുടെയും മകനായാണ്, പോരായെങ്കിൽ നാരായണൻനായർ ഗുരുസ്വാമിയുടെ അനുഗ്രഹത്തോടെ 51 വർഷത്തെ ദേശവിളക്കിന്റെ പാരമ്പര്യമുള്ള തയ്യൂർ ദേശക്കാരൻ കൂടിയാണ് ഞാൻ. വീട
ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയിലൂടെ പേരുകൊണ്ടു തന്നെ ശ്രദ്ധേനായ ഗായകനാണ് സന്നിധാനന്ദൻ. ശബരിമല സ്ത്രീപ്രവേശന വിഷയം സംബന്ധിച്ച സുീ്രംകോടതി വിധിയും മറ്റ് വാദപ്രതിവാദങ്ങളും ഉയരുന്നതിനിടെ സന്നിധാനന്ദന്റെ പ്രതികരണം ശ്രദ്ധേയമായിരിക്കുകയാണ്. ഒരു കോളേജ് അദ്ധ്യാപകൻ തന്റെ ഭാര്യയോട് ഭർത്താവായ സന്നിധാനന്ദനെ ഉപദേശിച്ചുകൂടെ എന്ന് ചോദിച്ചതിന് ഉൾപ്പടെ മറുപടിയായിട്ടാണ് ഈ കുറിപ്പെഴുതുന്നതെന്നും സന്നിദാനന്ദൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.
സന്നിധാനന്ദന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
അയ്യപ്പന്റെ വെലപോയില്ലെ.? സന്നിധാനന്ദനെന്ന പേര് നാണക്കേടായില്ലേ ? മാറ്റാൻ ഉദ്ദേശമുണ്ടോ ? എന്നൊക്കെ എന്റെ ഭാര്യയോട് ഫോൺ ചെയ്ത് ചോദിച്ച മണ്ടൻ കോളേജധ്യാപകനോട്,താങ്കളുടെ പിതാവിനല്ല ഞാൻ ജനിച്ചത്.
തയ്യൂര് ഗ്രാമത്തിൽ 50 തിലേറെ തവണ മലചവിട്ടിയ നാരായണന്റേയും ഭാര്യതങ്കമണിയുടെയും മകനായാണ്, പോരായെങ്കിൽ നാരായണൻനായർ ഗുരുസ്വാമിയുടെ അനുഗ്രഹത്തോടെ 51 വർഷത്തെ ദേശവിളക്കിന്റെ പാരമ്പര്യമുള്ള തയ്യൂർ ദേശക്കാരൻ കൂടിയാണ് ഞാൻ.
വീട്ടിലെ പുരുഷനെ ഫോൺ ചെയ്യാതെ ഭാര്യയെ വിളിച്ച് സന്നിധാനന്ദന് അൽപ്പം ചരിത്രം പഠിപ്പിച്ചുകൊടുക്കു എന്ന് പറഞ്ഞ പ്ലസ് ടു അദ്ധ്യാപകനായ കഴുതേ....,
സ്‌കൂളിൽ പഠിക്കുമ്പോ അത്യാവശ്യം ഹാരപ്പയും മോഹൻജൊദാരൊയുമൊക്കെ ഞാനും പഠിച്ചിട്ടുണ്ട് പോരാത്തേന് കേരളവർമ്മകോളേജിലും. അയ്യപ്പൻ ചരിത്രത്തിലില്ലാത്തതിനാൽ വിശ്വസിക്കേണ്ട എന്നു പറയാൻ താങ്കളാര്? എന്റെ ഗ്രാമത്തിലെ ലോകരത്തിക്കാവിലമ്മ ചരിത്രത്തിലില്ല എന്നാലും എന്റെ ലോകരത്തിക്കാവിലമ്മയെ നെഞ്ചോട്ചേർത്ത് വിശ്വസിക്കുന്നു.
ഭാര്യയോട് ഫോൺ ചെയ്ത് ചോദിക്കേണ്ടിയിരുന്നില്ല. ബുദ്ധനും ശാസ്താവും അയ്യപ്പനുമൊക്കെ ഒന്ന് തന്നെയാണെന്നെനിക്കുംഅറിയാം. എങ്കിലും നിർവ്വാണപ്രാപ്തിക്കു പോയ ബുദ്ധൻ എന്താണ് യശോധരയെ കൂടെക്കൂട്ടാഞ്ഞത്..? അയ്യപ്പൻ പ്രണയിനിയായ പൂങ്കൊടിയെ എന്തേ കൂടെക്കൂട്ടിയില്ല..? ഒടുവിൽ ശ്രീലങ്കൻ യുവറാണിയെ കൂടെക്കൂട്ടാതെ മടങ്ങിയെത്തിയത് എന്തുകൊണ്ട്? ഇവിടെയെല്ലാം എന്തെ സ്ത്രീകൾ അയ്യപ്പനിൽ ബ്രുദ്ദൻ ്യൂ നിന്നും അകന്നു നിന്നു..? അതൊ അന്ന് സുപ്രീം കോടതി ഇല്ലാതെയാ?
' വിപ്ലവം ജയിക്കും എന്ന വിശ്വാസമാണ് എന്നെ വിപ്ലവം നടത്താൻ പ്രാപ്തനാക്കുന്നത് ' ധ ചെ : പ വിപ്ലവത്തിനും വിശ്വാസത്തിനും മുഖാമുഖം നിൽക്കേണ്ട അവസ്ഥവരുമെന്ന് അദ്ദേഹംപോലും ചിന്തിച്ചിട്ടുണ്ടാകില്ല. അച്ഛനോട് വാശിപിടിച്ചു പട്ടിണികിടന്ന് നേടിയെടുത്ത പാർക്കും ബീച്ചും പ്രണയവുമൊക്കെ വിപ്ലവമായിരിക്കാം പക്ഷേ അച്ഛൻവിചാരിച്ചാൽ നേടിത്തരാൻ സാധിക്കും എന്നുള്ളവിശ്വാസമാണ് അതിലൊക്കെപ്രധാനം,. അപ്പോഴുംവിശ്വാസത്തിനുതന്നെയല്ലേ പ്രാധാന്യം.?
ഫോൺ ചെയ്യുമ്പോ ആണുങ്ങളെ ആണുങ്ങൾ ഫോൺ ചെയ്യുക ,എന്റെ ഭക്തിയെ ഇല്ലായ്മ ചെയ്യാനാണ് താങ്കൾ അവരെ ഫോൺചെയ്തതെങ്കിൽ തന്റെയും തന്റെ കൂട്ടാളികളുടെയും വിപ്ലവം തുലയാൻ ഞാനും ആഗ്രഹിക്കുന്നു ...! സ്വാമിശരണം... മരണം വരെ എന്റെ പേര് സന്നിധാനന്ദൻ എന്ന് തന്നെയായിരിക്കും.., നാവു വടിച്ചു ശരിക്ക് വിളിച്ചു പഠിക്കുക 'ശ്രീ ശങ്കര സന്നിധാനന്ദൻ'
സ്വാമിശരണം