- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിയപ്പെട്ട പിസി ജോർജ് നാവിന് ലൈസൻലസ് ഇല്ലെന്നറിയാം എങ്കിലും അതൊരു അഹങ്കാരമായി കൊണ്ടുനടക്കരുത്; പിസി ജോർജിന് ചുട്ടമറുപടിയുമായി ഗായിക സയനോര
കൊച്ചി: കൊച്ചിയിൽ ആക്രമണത്തിനിരയായ നടിയെ കടന്നാക്രമിച്ച് ആദ്യം മുതൽ രംഗത്തുള്ള ആണാണ് പിസി ജോർജ്. പലരും പിസി ജോർജിന്റെ ഈ പ്രവണതയെ എതിർത്തെങ്കിലും പിസി ഇത് നിർബാധം തുടരുകയാണ്. ഒടുവിൽ പിസിക്ക് ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് ഗായിക സയനോര. ആക്രമിക്കപ്പെട്ട നടി ആത്മഹത്യ ചെയ്തിരുന്നുവെങ്കിലോ, കരഞ്ഞ് വീട്ടിലിരുന്നെങ്കിലോ നിങ്ങൾ അവൾക്ക് സ്തുതി പാടില്ലായിരുന്നോ എന്ന് സയനോര ചോദിക്കുന്നു. ദയവ് ചെയ്ത് ഇങ്ങനെയുള്ള പ്രസ്താവനകൾ ഇറക്കുന്നതിന് മുൻപ് സംഭവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ എഫ്ഐആർ എങ്കിലും വായിച്ചു നോക്കണമെന്നും ഗായിക എംഎൽഎയ്ക്ക് ഉപദേശം നൽകി. പി സിയുടെ നാവിന് ലൈസൻസ് ഇല്ല എന്നറിയാം. എങ്കിലും അത് ഒരു അഹങ്കാരമായി കൊണ്ടു നടക്കുന്നത് നല്ല പ്രവണതയല്ലെന്നും സയനോര ഉപദേശിച്ചു. ആക്രമണത്തിനിരയായ നടി പിറ്റേദിവസം എങ്ങനെ സിനിമയിൽ അഭിനയിക്കാൻ പോയെന്ന ചോദ്യവുമായി കഴിഞ്ഞ ദിവസം പി സി രംഗത്തെത്തിയിരുന്നു. നടി ഏത് ആശുപത്രിയിലാണ് പോയതെന്ന് വെളിപ്പെടുത്തണമെന്നും ജോർജ് ആവശ്യപ്പെട്ടിരുന്നു. പുരുഷ പീഡനമാണെന്നായിര
കൊച്ചി: കൊച്ചിയിൽ ആക്രമണത്തിനിരയായ നടിയെ കടന്നാക്രമിച്ച് ആദ്യം മുതൽ രംഗത്തുള്ള ആണാണ് പിസി ജോർജ്. പലരും പിസി ജോർജിന്റെ ഈ പ്രവണതയെ എതിർത്തെങ്കിലും പിസി ഇത് നിർബാധം തുടരുകയാണ്. ഒടുവിൽ പിസിക്ക് ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് ഗായിക സയനോര.
ആക്രമിക്കപ്പെട്ട നടി ആത്മഹത്യ ചെയ്തിരുന്നുവെങ്കിലോ, കരഞ്ഞ് വീട്ടിലിരുന്നെങ്കിലോ നിങ്ങൾ അവൾക്ക് സ്തുതി പാടില്ലായിരുന്നോ എന്ന് സയനോര ചോദിക്കുന്നു. ദയവ് ചെയ്ത് ഇങ്ങനെയുള്ള പ്രസ്താവനകൾ ഇറക്കുന്നതിന് മുൻപ് സംഭവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ എഫ്ഐആർ എങ്കിലും വായിച്ചു നോക്കണമെന്നും ഗായിക എംഎൽഎയ്ക്ക് ഉപദേശം നൽകി. പി സിയുടെ നാവിന് ലൈസൻസ് ഇല്ല എന്നറിയാം. എങ്കിലും അത് ഒരു അഹങ്കാരമായി കൊണ്ടു നടക്കുന്നത് നല്ല പ്രവണതയല്ലെന്നും സയനോര ഉപദേശിച്ചു.
ആക്രമണത്തിനിരയായ നടി പിറ്റേദിവസം എങ്ങനെ സിനിമയിൽ അഭിനയിക്കാൻ പോയെന്ന ചോദ്യവുമായി കഴിഞ്ഞ ദിവസം പി സി രംഗത്തെത്തിയിരുന്നു. നടി ഏത് ആശുപത്രിയിലാണ് പോയതെന്ന് വെളിപ്പെടുത്തണമെന്നും ജോർജ് ആവശ്യപ്പെട്ടിരുന്നു. പുരുഷ പീഡനമാണെന്നായിരുന്നു പിസി ജോർജിന്റെ പ്രസ്താവന. പിസി ജോർജിനെ വിമർശിച്ച് നടിയും, ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും രംഗത്ത് എത്തിയിരുന്നു.
സയനോരയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ
പ്രിയപ്പെട്ട പി സി ജോർജ്ജ് എം എൽ എ,.. ആക്രമിക്കപ്പെട്ട നടി ഒരു പക്ഷെ കരഞ്ഞു തളർന്ന് വീട്ടിൽ ഇരിക്കുകയോ അല്ലെങ്കിൽ ഒരു ആത്മഹത്യക്ക് ശ്രമിക്കുകയോ ചെയ്തിരുന്നു എങ്കിൽ നിങ്ങൾ അവൾക്ക് സ്തുതി പാടിയേനെ. അല്ലെ? ദയവു ചെയ്ത് ഇങ്ങനെ ഉള്ള പ്രസ്താവനകൾ ഇറക്കും മുൻപ് മിനിമം ആ FIR എങ്കിലും വായിക്കുക. നാവിനു ലൈസെൻസ് ഇല്ല എന്നറിയാം. എങ്കിലും അത് ഒരു അഹങ്കാരം ആയി കൊണ്ടു നടക്കുന്നത് ഒരു നല്ല പ്രവണത അല്ല.