- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാവിലെ മുതൽ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്; എന്റെ ചിന്തകളെ ഒരു പോസ്റ്റ് ആയി എഴുതാൻ ബുദ്ധിമുട്ടുകയാണ് ഞാൻ: എന്നോടൊപ്പം നിന്ന എല്ലാവർക്കും നന്ദി: സയനോരയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
മലയാള സിനിമാ സംഗീത മേഖലയിലെ വേറിട്ട ശബ്ദമാണ് സയനോരയുടേത്. എ ആർ റഹ്മാനൊപ്പം സ്ഥിരം വേദി പങ്കിടാൻ അവസരം ലഭിക്കുന്ന മലയാളത്തിൽ നിന്നുള്ള അപൂർവ്വ പ്രതിഭ. പാട്ടുപാടി മലയാളികളെ കയ്യിലെടുത്ത സയനോര ഇപ്പോൾ സംഗീത സംവിധായകയാവാനുള്ള ഒരുക്കത്തിലാണ്. സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി ജീൻ മാർക്കോസ് സംവിധാനം നിർവഹിക്കുന്ന കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലൂടെയാണ് സയനോര സംഗീത സംവിധായകയുടെ വേഷമണിയുന്നത്. ചിത്രത്തിന്റെ ഓഡിയ ലോഞ്ചിന്റെ സമയത്തെ സയനോരയുടെ ഫേസ്‌ബുക്ക് ശ്രദ്ധേയമാവുകയാണ്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ആദ്യമായ് ഒരു സംഗീത സംവിധായിക ആവുന്ന ദിവസം ആണ് ഇന്ന്. കുട്ടൻപിള്ളയുടെ ശിവരാത്രിയുടെ ഓഡിയോ ലോഞ്ച് ഇന്ന് നടക്കുകയാണ്. രാവിലെ മുതൽ കണ്ണ് നിറയുകയാണ്. എന്റെ ചിന്തകളെ ഒരു പോസ്റ്റ് ആയി എഴുതാൻ ബുദ്ധിമുട്ടുകയാണ് ഞാൻ. കഴിഞ്ഞ വർഷം ഇതേ ഫെബ്രുവരിയിൽ ചില കാരണങ്ങളാൽ ഒരു വല്ലാത്ത അവസ്ഥയിലൂടെ ജീവിതം തള്ളി നീക്കിക്കൊണ്ട് ഇരിക്കുമ്പോഴായിരുന്നു ദൈവം ജോണിന്റെ രൂപത്തിൽ ഇങ്ങനെ ഒരു അവസരം എനിക്ക് കൊണ്ട്
മലയാള സിനിമാ സംഗീത മേഖലയിലെ വേറിട്ട ശബ്ദമാണ് സയനോരയുടേത്. എ ആർ റഹ്മാനൊപ്പം സ്ഥിരം വേദി പങ്കിടാൻ അവസരം ലഭിക്കുന്ന മലയാളത്തിൽ നിന്നുള്ള അപൂർവ്വ പ്രതിഭ. പാട്ടുപാടി മലയാളികളെ കയ്യിലെടുത്ത സയനോര ഇപ്പോൾ സംഗീത സംവിധായകയാവാനുള്ള ഒരുക്കത്തിലാണ്.
സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി ജീൻ മാർക്കോസ് സംവിധാനം നിർവഹിക്കുന്ന കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലൂടെയാണ് സയനോര സംഗീത സംവിധായകയുടെ വേഷമണിയുന്നത്. ചിത്രത്തിന്റെ ഓഡിയ ലോഞ്ചിന്റെ സമയത്തെ സയനോരയുടെ ഫേസ്‌ബുക്ക് ശ്രദ്ധേയമാവുകയാണ്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ആദ്യമായ് ഒരു സംഗീത സംവിധായിക ആവുന്ന ദിവസം ആണ് ഇന്ന്. കുട്ടൻപിള്ളയുടെ ശിവരാത്രിയുടെ ഓഡിയോ ലോഞ്ച് ഇന്ന് നടക്കുകയാണ്. രാവിലെ മുതൽ കണ്ണ് നിറയുകയാണ്. എന്റെ ചിന്തകളെ ഒരു പോസ്റ്റ് ആയി എഴുതാൻ ബുദ്ധിമുട്ടുകയാണ് ഞാൻ. കഴിഞ്ഞ വർഷം ഇതേ ഫെബ്രുവരിയിൽ ചില കാരണങ്ങളാൽ ഒരു വല്ലാത്ത അവസ്ഥയിലൂടെ ജീവിതം തള്ളി നീക്കിക്കൊണ്ട് ഇരിക്കുമ്പോഴായിരുന്നു ദൈവം ജോണിന്റെ രൂപത്തിൽ ഇങ്ങനെ ഒരു അവസരം എനിക്ക് കൊണ്ട് തന്നത്. എന്നെയും എന്റെ കഴിവിനെയും എന്നെക്കാൾ കൂടുതൽ വിശ്വസിച്ചു ഈ ഒരു വലിയ ദൗത്യം എന്നെ ഏൽപ്പിച്ച ഈ സിനിമയുടെ സംവിധായകൻ ജീൻ മാർക്കോസിന് ഒരു പാട് ഒരു പാട് നന്മകൾ നേരുന്നു.
വീട്ടിൽ നിന്നും കുറേ ദിവസങ്ങൾ വിട്ടു നിക്കേണ്ടി വന്നിട്ടും എന്റെ ഈ സ്വപ്നത്തിന് എല്ലാ വിധത്തിലും താങ്ങായി നിന്ന എന്റെ കുടുംബത്തിനും, എല്ലാ ഗുരുക്കന്മാർക്കും, സംഗീത മേഖലയിൽ ഉള്ള സുഹൃത്തുകൾക്കും കട്ടക്ക് കൂടെ നിന്ന എന്റെ സ്വന്തം ചങ്ങായിമാർക്കും, എന്നെയും, എന്റെ സംഗീതത്തെയും, എന്റെ നിലപാടുകളെയും സ്‌നേഹിക്കുന്ന നിങ്ങൾക്കും ഈ ദിവസത്തിന്റെ നന്മകൾ.