കൊച്ചി: മലയാള സിനിമയിൽ പിന്നണി ഗായകർക്കും സംഘടന രൂപീകരിച്ചു. സിംഗേഴ്സ് അസോസിയേഷൻ ഓഫ് മലയാളം മൂവീസ് (സമം) എന്ന പേരിലാണ് സംഘടന രൂപീകരിച്ചത്, കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് പുതിയ സംഘടനയുടെ രൂപീകരണ വിവരം പിന്നണി ഗായകർ അറിയിച്ചത്.

മലയാള ചലച്ചിത്ര മേഖലയിലെ പിന്നണി ഗായകരെല്ലാം ഉൾപ്പെടുത്തിയാണ് സംഘടന. റിലീസായ അഞ്ച് സിനിമകളിൽ പാടിയിട്ടുള്ള പിന്നണി ഗായകർക്ക് സംഘടനയിൽ തുടക്കത്തിൽ അംഗത്വം നൽകും. യേശുദാസ്, എം ജി ശ്രീകുമാർ, സുജാത, ബിജുനാരായണൻ തുടങ്ങിയ പ്രമുഖ ഗായകരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.