ബോളിവുഡിലെ ഒരു തുറന്നു പറച്ചിൽ ഇപ്പോൾ പുലിവാലു പിടിച്ചിരിക്കുകയാണ്. രഹസ്യബന്ധം തുറന്നു പറയുകയും എഴുതുകയും ചെയ്തത് നടൻ നവാസുദ്ദീൻ സിദ്ദിഖിയാണ്. എന്നാൽ കഥയിലെ നായിക ഇതു നിഷേധിച്ചു. ഇപ്പോൾ ഇവർ പറഞ്ഞ വരികൾക്കിടയിൽ പരതുകയാണ് യാഥാർത്ഥ്യമറിയാൻ.

ബോളിവുഡിനെ അത്ഭുതപ്പെടുത്തിയാണ് നവാസുദ്ദീൻ സിദ്ദീഖി ആ രഹസ്യം തുറന്നടിച്ചത് . ആത്മകഥയായ ആൻ ഓർഡിനറി ലൈഫ്: എ മെമോയറിൽ തന്റെ ഒരു ബന്ധം തുറന്നു പറഞ്ഞതോടെയാണ് നാട്ടുകാർ അതറിഞ്ഞത്. മുൻ ഫെമിന മിസ് ഇന്ത്യ എർത്ത് ജേതാവും സഹപ്രവർത്തകയുമായ നിഹാരിക സിങ്ങുമായി തനിക്കു ബന്ധമുണ്ടായിരുന്നു എന്നാണ് സിദ്ദിഖി എഴുതിയത്.

നവാസുദിൻ കുറിച്ചതിങ്ങനെ- പ്രണയത്തിലായ ശേഷം താനുമായി നല്ല സൗഹൃദത്തിലായിരുന്ന നിഹാരികയെ ഒരു ദിവസം വീട്ടിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് വീട്ടിലെത്തിയ അവർ താനുണ്ടാക്കിയ ഭക്ഷണവും കഴിച്ച് മടങ്ങുന്നതിനിടയിൽ എന്നെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. നിഹാരികയുടെ ക്ഷണപ്രകാരം താൻ അവരുടെ വീട്ടിലേക്ക് പോയി. അവിടെ വെച്ച് ഞങ്ങൾ ശാരീരികമായി ഒന്നായി - സി്ദ്ദിഖി വെളിപ്പെടുത്തി.

ഒന്നര വർഷത്തോളം നീണ്ടു നിന്ന പ്രണയം തുടങ്ങിയത് അവിടെ വച്ചായിരുന്നുവെന്നും താരം പറയുന്നു. പ്രണയാതുരമായ നിമിഷങ്ങളും സംഭാഷണങ്ങളും ആഗ്രഹിച്ചിരുന്നു നിഹാരിക. ആത്മാർത്ഥമായ സ്നേഹമായിരുന്നു അവളുടേത്. എന്നാൽ താൻ ആ ബന്ധം ദുരുപയോഗം ചെയ്തെന്നും സിദ്ദീഖി കുറ്റസമ്മതംനടത്തുന്നു . പിന്നീട് തന്റെ ചതി മനസിലാക്കിയ നിഹാരിക തന്നെ ബന്ധം ഉപേക്ഷിക്കുകയായിരുന്നു എന്നും സിദ്ദിഖി പറയുന്നു.

സിദ്ദിഖിയുടെ വെളിപ്പെടുത്തലിനോട് നിഹാരിക പക്ഷേ കൂളായിട്ടാണ് പ്രതികരിച്ചത്. നവാസുദ്ദീന് അങ്ങിനെ പല കഥകളും കെട്ടിച്ചമയ്ക്കാം. പുസ്തകം വിൽക്കാനായി ഇത്തരം കഥകൾ എന്ന് ആർക്കും മനസ്സിലാവും.

യഥാർത്ഥത്തിൽ വളരെ ചെറിയ കാലത്തു മാത്രമേ ഞങ്ങൾ സുഹൃത്തുക്കളായിരിന്നിട്ടുള്ളൂ. നിഹാരിക പറയുന്നു. 2009ൽ തന്റെ ആദ്യ ചിത്രമായ മിസ് ലവ്‌ലി എന്ന ചിത്രത്തിന്റെ നിർമ്മാണത്തിനിടെയാണത്. ഈ ചിത്രം കാൻ ചലച്ചിത്ര മേളയിലും പ്രദർശിപ്പിച്ചിരുന്നു. അതിനു ശേഷം ഇപ്പോൾ ബെഡ്‌റൂമിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയ സ്ത്രീയായി എന്നെ ചിത്രീകരിക്കുന്നു. അങ്ങിനെ ഉള്ളവർ അദ്ദേഹത്തിന് ഉണ്ടായിരിക്കാം, പക്ഷേ ഇതു കേൾക്കുമ്പോൾ എനിക്കു ചിരിയാണ് വരുന്നത്. പുസ്തകം വിൽക്കാനുള്ള ഒരാളുടെ ആഗ്രഹം മനസ്സിലാക്കാം, പക്ഷേ ഒരു സ്്ത്രീയുടെ അഭിമാനം ചൂഷണം ചെയ്്തു വേണോ ഇത് എന്ന്ു ചിന്തിക്കുക. അയാൽ എപ്പോഴും കഥകൾ മെനയുന്നതിൽ മിടുക്കനാണ്, നല്ല നടനുമാണ്.

നിഹാരിക പറഞ്ഞു നിർത്തുന്നു.