- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഇനി എമിഗ്രേഷൻ സേവനങ്ങളെല്ലാം ഒറ്റ കൗണ്ടറിൽ നിന്ന് ലഭ്യമാകും; വിസ സേവനത്തിനുള്ള ഏകജാലക സംവിധാനം ഉടൻ
ദോഹ: സർക്കാർ സേവന കേന്ദ്രങ്ങളിൽ വിസയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കുമായി ഏക ജാലക സംവിധാനം ഒരുങ്ങുന്നു. വിസ, റെസിഡൻസി പെർമിറ്റ്, ഐഡി കാർഡ്, ട്രാഫിക് തുടങ്ങി ആഭ്യന്തരമന്ത്രാലയത്തിന്റെ വിവിധ സേവനങ്ങൾ ആണ് വൈകാതെ ഒരു കൗണ്ടറിൽനിന്നുതന്നെ ലഭ്യമാകുന്നത്. ഇപ്പോൾ ഓരോന്നിനും ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള സേവന കന്ദ്രങ്ങളിൽ വ്യത്
ദോഹ: സർക്കാർ സേവന കേന്ദ്രങ്ങളിൽ വിസയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കുമായി ഏക ജാലക സംവിധാനം ഒരുങ്ങുന്നു. വിസ, റെസിഡൻസി പെർമിറ്റ്, ഐഡി കാർഡ്, ട്രാഫിക് തുടങ്ങി ആഭ്യന്തരമന്ത്രാലയത്തിന്റെ വിവിധ സേവനങ്ങൾ ആണ് വൈകാതെ ഒരു കൗണ്ടറിൽനിന്നുതന്നെ ലഭ്യമാകുന്നത്.
ഇപ്പോൾ ഓരോന്നിനും ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള സേവന കന്ദ്രങ്ങളിൽ വ്യത്യസ്ത കൗണ്ടറുകളാണുള്ളത്. ആഭ്യന്തര ന്ത്രാലയത്തിനു ഖത്തറി ലെമ്പാടുമായി 19 സേവനകേന്ദ്രങ്ങളാണുള്ളത്. ഇതിൽ ഓരോന്നിലും പ്രത്യേകാവശ്യങ്ങൾക്ക് പ്രത്യേക കൗണ്ടറുകളാണ് ഇപ്പോഴുള്ളത്.
വ്യത്യസ്ത തരത്തിലുള്ള വിസ ഇഷ്യു, പുതുക്കൽ, ഐ.ഡി. കാർഡ്, റസിഡൻസി പെർമിറ്റ് തുടങ്ങിയവയാണ് സേവനങ്ങളിൽ ഉൾപ്പെടുന്നത്. സർവീസ് സെന്ററിലെ ഒരു കൗണ്ടറിൽ നിന്ന് തന്നെ സന്ദർശകർക്ക് എല്ലാ സേവനങ്ങളും ലഭ്യമാകുന്ന തരത്തിലേക്ക് പടിപടിയായി നടപടികളിൽ മാറ്റം വരുത്തി വരികയാണെന്ന് യൂനിഫൈഡ് സർവീസ് ഡിപാർട്ട്‌മെന്റ് മേധാവി ബ്രിഗേഡിയർ അബ്്ദുല്ല അഹ്്മദ്് അൽഅൻസാരി പറഞ്ഞു.
എക്‌സിറ്റ് പെർമിറ്റുകളും ഇവിടെനിന്നുതന്നെ ലഭിക്കും. വർക്ക്, ബിസിനസ്, ടൂറിസ്റ്റ്, ഫാമിലി, വിസിറ്റ് വിസകൾ അനുവദിക്കുന്നത് ഈ സേവന കേന്ദ്രങ്ങളിൽ നിന്നാണ്. വിസ പുതുക്കുന്നതും റസിഡൻസ് പെർമിറ്റ് ട്രാൻസ്ഫർ, കാൻസൽ സേവനങ്ങൾ നൽകുന്നതും ഇവിടെ നിന്നു തന്നെയാണ്. പ്രവാസികളുടെ ഐ.ഡി. കാർഡ്, എക്‌സിറ്റ് പെർമിറ്റ് സേവനങ്ങളും ഇവിടെ നിന്ന് ലഭിക്കും.
വർധിച്ചുവരുന്ന ജനസംഖ്യ കണക്കിലെടുത്ത് വെസ്റ്റ്‌ബേയിലും പേൾഖത്തറിലും ഇമിഗ്രേഷൻ സേവനകേന്ദ്രങ്ങൾ ആരംഭിച്ചതായി അൽ അൻസാരി പറഞ്ഞു. ഈ സേവനങ്ങളെല്ലാം സർക്കാരിന്റെ മെട്രാഷ് 2 സംവിധാനത്തിലൂടെ ഓൺലൈനിലും ലഭ്യമാണ്. മെട്രാഷ് 2 വളരെ വേഗം ജനപ്രിയമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.