സിഡൻസ് ഏരിയകളിലെ ബാച്ചിലർ താമസ മുറികൾക്കെതിരെ മസ്‌ക്കറ്റ് നഗരസഭ നടപടി ശക്തമാക്കുന്നു. ഇത്തരം താമസക്കാരെ പുറത്താൻ അധികൃതർ പരിശോധനമായി രംഗത്തുണ്ട്. കൂടാതെ ലേബർ ക്യാന്പുകളിൽ കുടുംബങ്ങളായി താമസിക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. വിവിധ മേഖലകളിൽ നിന്നു പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് അധികൃതരുടെ നടപടി.

അനധികൃതമായി പ്രവർത്തിക്കുന്ന താമസ സ്ഥലങ്ങളിൽ മസ്‌ക്കറ്റ് നഗരസഭ പരിശോധന നടത്തി.മവേല മേഖലയിലാണു പരിശോധന നടന്നത്. നിയമംലംഘിച്ച് അനുവദിക്കപ്പെട്ടതിൽ കൂടുതൽ പേർ താമസിക്കുകയും മറ്റു നിയമ ലംഘനങ്ങൾ നടത്തുകയും ചെയ്തവരെ പരിശോധനയിൽ കണ്ടെത്തി. പബ്ലിക് പ്രൊസിക്യൂഷൻ, റോയൽ; ഒമാൻ പൊലീസ് എന്നീ വിഭാഗങ്ങളുമായി സഹകരിച്ചായിരുന്നു മബേലയിൽ പരിശോധന നടന്നത്. നഗരത്തിന്റെ മറ്റു ഭാഗങ്ങളിലും പരിശോധന തുടരും. ലേബർ ക്യാന്പുകളിലും പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.