- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് പെൺകുട്ടികൾ ബാധ്യതയാണെന്ന് തെറ്റിദ്ധരിച്ച് കണ്ടം വഴിയോടിയ മഹാനോട് നന്ദി മാത്രം; താങ്കൾ കൂടെ ഉണ്ടായിരുന്നു എങ്കിൽ എന്നിലെ വ്യക്തിത്വം ഇത്രയും സ്ട്രോങ്ങ് ആവില്ലായിരുന്നു; സിംഗിൾ പേരന്റ് ചലഞ്ചിൽ നൂർജഹാന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു
സോഷ്യൽ മീഡിയകളിൽ ട്രെൻഡായിരിക്കുകയാണ് സിംഗിൾ പേരന്റ് ചലഞ്ച്. കഷ്ടപ്പാടിനും വേദനകൾക്കും ഇടയിലും മക്കളെ വളർത്തുന്ന അച്ഛനമ്മാർക്ക് സിംഗിൾ പേരന്റ് ചലഞ്ചിലൂടെ സല്യൂട്ട് നൽകുകയാണ് സോഷ്യൽ മീഡിയ. മക്കളെ ഒറ്റക്ക് വളർത്തേണ്ടി വരുന്ന അച്ഛന്റെയോ അമ്മയുടെയോ കഥയാണ് സിംഗിൾ പേരന്റ് ചലഞ്ചിൽ പറയുന്നത്. നിരവധി പേരാണ് തങ്ങളുടെ ജീവിത അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത്.
ഇപ്പോഴിതാ, നൂർജഹാൻ എന്ന അമ്മ പങ്കുവെച്ച കുറിപ്പും ഏറെ ശ്രദ്ധേയമാവുകയാണ്. ഫേസ്ബുക്ക് സൗഹൃദ കൂട്ടായ്മയായ ദി മലയാളി ക്ലബിലാണ് നൂർജഹാൻ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം,
#singleparentchallenge #proudmom #santoormammy milestogo
അനുഭവിച്ച വേദനകൾ പങ്കുവച്ച് ആരെയും ബോറടിപ്പിക്കുന്നില്ല. എന്നെ കെയർ ചെയ്യാൻ മത്സരിക്കുന്ന രണ്ട് മാലാഖമാരെ തന്നാണ് ദൈവം എന്നെ അനുഗ്രഹിച്ചത്. സ്നേഹം പകുത്ത് പോകാതെ എനിക്ക് മാത്രമായി കിട്ടുന്നതിന്റെ സർവ്വ അഹങ്കാരവും എനിക്ക് ഉണ്ട് കേട്ടോ.. ആ അഹങ്കാരം ആണ് നിങ്ങൾക്ക് ജാഡായായിട്ട് തോന്നുന്നത്.. വിലാപത്തിന്റെ മുഖംമൂടി വലിച്ചെറിഞ്ഞിട്ട് വർഷം 56 ആയി.. എന്നെക്കാൾ നല്ല വിദ്യാഭ്യാസം, ജോലി, സോഷ്യൽ സ്റ്റാറ്റസ് ഒക്കെ എന്റെ കുഞ്ഞുങ്ങൾ നേടുമെന്നുള്ള കാര്യത്തിൽ എനിക്ക് ഒരു സംശയവും ഇല്ല (ഞാനല്ലേ role model) . ഞങ്ങൾ അടിപൊളി ആയിട്ടങ്ങ് ജീവിച്ച് പൊയ്ക്കോളാം.. രണ്ട് പെൺകുട്ടികൾ ബാധ്യതയാണെന്ന് തെറ്റിദ്ധരിച്ച് കണ്ടം വഴിയോടിയ മഹാനോട് നന്ദി മാത്രം.. താങ്കൾ കൂടെ ഉണ്ടായിരുന്നു എങ്കിൽ എന്നിലെ വ്യക്തിത്വം ഇത്രയും സ്ട്രോങ്ങ് ആവില്ലായിരുന്നു... ഹസ്ബൻഡ് എന്ത് ചെയ്യുന്നു , എവിടെയാണ്, തുടങ്ങിയ ചോദ്യങ്ങൾ ഇനിയെങ്കിലും ഉണ്ടാവില്ല എന്ന് വിശ്വസിക്കുന്നു... കള്ളം പറയാൻ ഇനിയും വയ്യാത്തോണ്ടാ..no more confusion.. ബാക്കിൽ നിൽക്കുന്നതാണ് അമ്മ: Noorjahan, Public sector bank employee ആണ്. With my sweethearts Aaliyah( middle), Diya (photographer)
മറുനാടന് ഡെസ്ക്