രിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് സൗത്ത് ഓസ്‌ട്രേലിയ കഴിഞ്ഞ ദിവസം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ളാസ്റ്റിക് കപ്പുകൾക്കും പ്‌ളേറ്റുകൾക്കും നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ ക്വീൻസ്ലാന്റിലും പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തുന്നു. നിയമം സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

ഇത് സംബന്ധിച്ച നിയമം ക്വീൻസ്ലാന്റ് പാർലമെന്റിൽ പാസായി. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വില്പനയിലും വിതരണത്തിനുമാണ് നിരോധനം ഏർപ്പെടുത്തിയത്.ഇതോടെ പ്ലാസ്റ്റിക് സ്‌ട്രോകൾ, സ്പൂണുകൾ, പൊലീസ്റ്റിറീൻ ഫോം കൊണ്ടുള്ള കണ്ടെയ്‌നറുകൾ എന്നിവ സംസ്ഥാനത്ത് നിരോധിച്ചു.

നിയമം നടപ്പിലാകുന്നതോടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിരോധിക്കുന്ന ഓസ്ട്രേലിയയിലെ രണ്ടാമത്തെ സംസ്ഥാനമാകും ക്വീൻസ്ലാന്റ്.ഇത്തരത്തിലുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നത് വഴി സ്ട്രീറ്റുകളും പാർക്കുകളുമെല്ലാം മലിനമാവുകയും മൃഗങ്ങൾ കൊല്ലപ്പെടുകയും ചെയ്യാൻ കരണമാകുന്നുവെന്നും മന്ത്രി പറഞ്ഞു.

2023 ഓടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിക്കുമെന്ന് വിക്ടോറിയയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.