പഭോക്താക്കൾ അൺലിമിറ്റഡ് ഡേറ്റാ പ്ലാൻ എന്ന വാഗ്ദാനവുമായി സിംഗപ്പൂർ ഇന്റർനെറ്റ് ദാതാക്കളായ സിങടെൽ രംഗത്തെത്തി. സിങ്‌ടെലിന്റെ കോമ്പോ പ്ലാനായ 3, 6 , 12 എന്നിവയാണ് പുതിയ പ്ലാനിലേക്ക് അപ്‌ഗ്രേഡ് ചെയതിരിക്കുന്നത്. ഈ പ്ലാനുകൾ വഴി ഉപഭോക്താക്കൾ അൺലിമിറ്റ് ടോക്ക് ടൈമും, എസ്എംഎസും സൗജന്യമായി ലഭിക്കും.പുതിയതായി വരിക്കാർ ആവുന്നവർക്ക് മാസം 39 ഡോളറിന് അൺലിമിറ്റഡ് ലോക്കൽ ഡേറ്റയും ഇതിനൊപ്പം ലഭ്യമാകും.

രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പ്ലാൻ കൊണ്ടുവരുന്നത്. ഡേറ്റയ്‌ക്കൊപ്പം, ടോക് ടൈമും എസ്എംഎസും സൗജന്യമായി ലഭിക്കുകയാണ് ചെയ്യുന്നത്.പരിധിയില്ലാത്ത ഡാറ്റ ആഡ്-ഓൺ സബ്‌സ്‌ക്രൈബുചെയ്യുന്ന കസ്റ്റമർമാർക്ക് അവരുടെ മൊബൈൽ ഡാറ്റ പങ്കുവയ്ക്കാൻസാധിക്കും. ഇത്തരത്തിലുള്ള. സപ്ലിമെന്ററി പ്ലാനിന് ഒരു മാസം വീതം 10.70 ഡോളർ ആണ്.

കൂടാതെ സിങ്‌ടൈലിന്റെ കോമ്പോ 6, 12 പ്ലാനുകളിൽ അംഗങ്ങളായവർക്ക് ഫ്രീ ഡേറ്റ് റോമിങ് പ്ലാനും ലഭ്യമാക്കും.