- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെറ്റ് മുണ്ട്.. മാല..വള..മോതിരം...ജിമ്മിക്കി കമ്മൽ..പൊട്ട് ഒക്കെ ധരിച്ച് വളരെ ശാന്തമായി സംസാരിക്കണം; അടങ്ങി ഒതുങ്ങി ഇരിക്കണം; ദയ... അലിവ്.. കരുണ ഒക്കെയുള്ള മാതൃത്വമാണ് മുഖമുദ്ര; നാടിന് ആപത്തായ ഫെമിനിച്ചികൾ പുരുഷന്മാരെ കുറ്റം പറയുമ്പോൾ കൂട്ടം ചേർന്ന് വാ തുറക്കുന്ന സ്ത്രീകൾക്കെതിരെ പ്രതികരണം; കുലസ്ത്രീകൾ എങ്ങനെ ആയിരിക്കണം എന്നതിനെ കുറിച്ചുള്ള സുനിതാ ദേവദാസിന്റെ ഫേസ്‌ബുക്ക് ലൈവ് വൈറലായപ്പോൾ
നമ്മൾ മലയാളികളുടെ മനസ്സിൽ സ്ത്രീകളെ കുറിച്ച് ഒരു സങ്കൽപ്പമുണ്ട്. ആണുങ്ങൾ എങ്ങിനെയും നടക്കും എന്നാൽ പുരുഷമനസ്സിലെ പെണ്ണുങ്ങൾ എപ്പോഴും കുലസ്ത്രീയായിരിക്കണം. സെറ്റു മുണ്ടും ഉടുത്ത് കൈകൾ നിറയെ വളകൾ അണിഞ്ഞ് കാതിൽ ജിമ്മിക്കി കമ്മലും ഇട്ട് മുടിയൊക്കെ പിന്നി കണ്ടാൽ ഐശ്വര്യം തുളുമ്പുന്ന മുഖമായിരിക്കണം അവളുടേത്. ആരു കണ്ടാലും അവളെ കുറ്റം പറയാൻ പാടില്ല. അവൾ എല്ലാവർക്കും മാതൃകയായിരിക്കണം. അത്തരം സ്ത്രീകളെയാണ് നമ്മൾ കുലസ്ത്രീകൾ എന്ന് വിളിക്കുന്നത്. പുരുഷന്മാരെ കുറ്റം പറയുന്ന ഫെമിനിച്ചികളെ കണ്ടാൽ വാ തുറന്ന് പ്രതികരിക്കണം. ഇതൊക്കെയാണ് കുല സ്ത്രീകൾ എന്നു പറയുന്നത്. ഒരു കുലസ്ത്രീയ്ക്ക് വേണ്ട ഗുണഗണങ്ങൾ എന്തെന്ന് പറയുകയാണ് മുൻ മാധ്യമ പ്രവർത്തകയും മംഗളം ചാനലിന്റെ മുൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസറും സോഷ്യൽ മീഡിയാ ആക്ടിവിസ്റ്റുമായ സുനിതാ ദേവദാസ്. കുലസ്ത്രീകളെ കളിയാക്കി സുനിത ഇന്നലെ ഫേസ്‌ബുക്കിൽ നടത്തിയ ലൈവ് വീഡിയോ വൈറൽ ആവുകയാണ്. ഒരു ദിവസം കൊണ്ട് 50ൽ ഏറെ പേർ ഈ വീഡിയോ കണ്ടു കഴിഞ്ഞു. വൈറലായ ഈ വീഡിയോയിൽ നിരവധി പേരാണ് കമ
നമ്മൾ മലയാളികളുടെ മനസ്സിൽ സ്ത്രീകളെ കുറിച്ച് ഒരു സങ്കൽപ്പമുണ്ട്. ആണുങ്ങൾ എങ്ങിനെയും നടക്കും എന്നാൽ പുരുഷമനസ്സിലെ പെണ്ണുങ്ങൾ എപ്പോഴും കുലസ്ത്രീയായിരിക്കണം. സെറ്റു മുണ്ടും ഉടുത്ത് കൈകൾ നിറയെ വളകൾ അണിഞ്ഞ് കാതിൽ ജിമ്മിക്കി കമ്മലും ഇട്ട് മുടിയൊക്കെ പിന്നി കണ്ടാൽ ഐശ്വര്യം തുളുമ്പുന്ന മുഖമായിരിക്കണം അവളുടേത്. ആരു കണ്ടാലും അവളെ കുറ്റം പറയാൻ പാടില്ല. അവൾ എല്ലാവർക്കും മാതൃകയായിരിക്കണം. അത്തരം സ്ത്രീകളെയാണ് നമ്മൾ കുലസ്ത്രീകൾ എന്ന് വിളിക്കുന്നത്. പുരുഷന്മാരെ കുറ്റം പറയുന്ന ഫെമിനിച്ചികളെ കണ്ടാൽ വാ തുറന്ന് പ്രതികരിക്കണം. ഇതൊക്കെയാണ് കുല സ്ത്രീകൾ എന്നു പറയുന്നത്.
ഒരു കുലസ്ത്രീയ്ക്ക് വേണ്ട ഗുണഗണങ്ങൾ എന്തെന്ന് പറയുകയാണ് മുൻ മാധ്യമ പ്രവർത്തകയും മംഗളം ചാനലിന്റെ മുൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസറും സോഷ്യൽ മീഡിയാ ആക്ടിവിസ്റ്റുമായ സുനിതാ ദേവദാസ്. കുലസ്ത്രീകളെ കളിയാക്കി സുനിത ഇന്നലെ ഫേസ്‌ബുക്കിൽ നടത്തിയ ലൈവ് വീഡിയോ വൈറൽ ആവുകയാണ്. ഒരു ദിവസം കൊണ്ട് 50ൽ ഏറെ പേർ ഈ വീഡിയോ കണ്ടു കഴിഞ്ഞു. വൈറലായ ഈ വീഡിയോയിൽ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
സെറ്റുമുണ്ടുടുത്ത് കുലസ്ത്രീയായി വീഡിയോയിൽ എത്തിയ സുനിത ഇത്തരക്കാരെ എല്ലാം കളിയാക്കുകയാണ്. കുലസ്ത്രീകൾ രാവിലെ എഴുന്നേൽക്കണം വീട്ടിലെ എല്ലാ ജോലികളും ചെയ്യണം. ഭർത്താവിന്റെ കാര്യങ്ങൾ എല്ലാം ചെയ്തു കൊടുത്ത് അദ്ദേഹത്തെ ഒരുക്കി ഓഫിസിൽ വിടണം. മക്കളെ നോക്കണം. അങ്ങിനെ ഭർത്താവിനും കുടുംബത്തിനും വേണ്ടി എല്ലാം ചെയ്യുന്നവളായിരിക്കണം കുലസ്ത്രീകൾ. ഫെമിനിച്ചികളായ സ്ത്രീകളെ കുലസ്ത്രീകൾ കൂട്ടം ചേർന്ന് ആക്രമിക്കണം. അഴരെ ചവിട്ടി അരച്ച് കളയണമെന്നും സുനിത വീഡിയോയിൽ കളിയാക്കുന്നു.
കുലസ്ത്രീകൾ മാതൃതകാ സ്ത്രീകളായിരിക്കണം. നമ്മുടെ ജീവിതത്തിൽ ഒറ്റ പുരുഷനേ ഉണ്ടാവൂ. അതെന്റെ ഭർത്താവാണ്. അദ്ദേഹം കൺകണ്ട ദൈവമാണെന്ന് പറയണം. ഒറ്റ പുരുഷനെ കുലസ്ത്രീയുടെ ജീവിത്തതിൽ പാടുള്ളു. എനിക്ക് വേറെ ആരുമായും ബന്ധമില്ല എന്ന് ആവർത്തിച്ച് പറയണം. അത് നാട്ടുകാരെ ബോധ്യപ്പെടുത്താനല്ല. നമ്മളെ തന്നെ ബോധ്യപ്പെടുത്താനാണെന്നും കളിയാക്കുന്നു. ഫേസ്‌ബുക്കിൽ ഭർ്തതാവിന്റെയും മക്കളുടെയും ഫോട്ടോ ഇടണം.
കുലസ്ത്രീകൾ രാഷ്ട്രീയത്തിൽ ഇടപെടരുത്. ടീവി കണ്ടാൽ തന്നെ ന്യൂസ് ചാനലുകൾ കാണരുത്. പത്രം വായിക്കരുത്. രാഷ്ട്രീയ കാര്യങ്ങൾ പുരുഷന്മാരുമായി ചർച്ച ചെയ്യാനെ പാടില്ല. ഉപ്പും മുളകും മറിമായവും പോലുള്ള പരിപാടികൾ മാത്രമേ കാണാവൂ. പരദൂഷണവും കുന്നായ്മയും ആണ് കുലസ്ത്രീകളുടെ മുഖമുദ്ര. അത് എപ്പോഴും മുറുകെ പിടിക്കണം. ഇങ്ങനെ പോകുന്നു സുനിതയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. നമ്മളുടെ എല്ലാം ത്യജിച്ച് പുരുഷന്മാർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കണം. ഇതൊക്കെയാണ് ഒരു കുലസ്ത്രീയുടെ ഗുണഗണങ്ങൾ. പുരുഷന്റെ കീഴിൽ അവൾ ജീവിക്കണം. കുലസ്ത്രീയായി ജീവിച്ചാൽ സ്വർഗത്തിൽ പോകാമെന്നും സുനിത കളിയാക്കുന്നു.