- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങളുടെ മകനെ കൊന്നതാണ്; ക്രൈംബ്രാഞ്ച് അന്വേഷണം വെറും പ്രഹസനം; കുറ്റാരോപിതനായ ജോബിയെ കുറിച്ച് ഒരു അന്വേണവുമില്ലെന്നും അത്തിക്കയം സിൻജോ മോന്റെ മാതാപിതാക്കൾ; അന്വേഷണം സിബിഐക്ക് വിടണമെന്നും ആവശ്യം; കൊന്നത് തന്റെ ഭർത്താവ് ജോബി തന്നെയെന്ന് ആവർത്തിച്ച് ഭാര്യ ശ്രീനിയും: അത്തിക്കയത്തെ തിരുവോണ നാളിലെ കൊലപാതകത്തിലെ ദുരൂഹത നീങ്ങുന്നില്ല
പത്തനംതിട്ട: നാടകീയത നിറഞ്ഞ രംഗങ്ങൾക്കാണ് ഇന്നലെ രാവിലെ പ്രസ് ക്ലബ് സാക്ഷ്യം വഹിച്ചത്. മകനെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വിലാപം. അവർക്കൊപ്പം ആ മകനെ കൊന്നത് തന്റെ ഭർത്താവ് തന്നെയെന്ന തുറന്നു പറച്ചിലുമായി ഭാര്യയും. അന്വേഷണം വൈകിപ്പിക്കുന്ന ക്രൈംബ്രാഞ്ച് നടപടിക്കെതിരേ കൊല്ലപ്പെട്ട അത്തിക്കയം മടന്തമൺ മമ്മരപ്പള്ളിയിൽ സിൻജോ മോന്റെ മാതാപിതാക്കൾ പൊട്ടിത്തെറിച്ചു. കേസ് സിബിഐക്ക് വിടണമെന്നും അവർ ആവശ്യപ്പെട്ടു. സംഭവത്തിൽ തന്റെ ഭർത്താവായ ജോബിക്ക് പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി ഭാര്യ ശ്രീനി രംഗത്തെത്തിയെങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണം മന്ദഗതിയിൽ തുടരുകയാണെന്ന് അവർ വ്യക്തമാക്കി. സെപ്റ്റംബർ നാലിനാണ് സിൻജോ മോന്റെ മൃതദേഹം വീടിന് സമീപത്തുള്ള കുളത്തിൽ കണ്ടെത്തിയത്. ടി ഷർട്ടും ബർമുഡയും ധരിച്ച നിലയിലായിരുന്നു മൃതദേഹം. ശരീരത്തിൽ 13 മുറിവുകൾ ഉള്ളതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. മുങ്ങി മരിച്ചു എന്നാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നത്. എന്നാൽ ശ്വാസകോശത്തിലോ വയറ്റിലോ ഒരു തുള്ളിവെള്ളം പോലു
പത്തനംതിട്ട: നാടകീയത നിറഞ്ഞ രംഗങ്ങൾക്കാണ് ഇന്നലെ രാവിലെ പ്രസ് ക്ലബ് സാക്ഷ്യം വഹിച്ചത്. മകനെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വിലാപം. അവർക്കൊപ്പം ആ മകനെ കൊന്നത് തന്റെ ഭർത്താവ് തന്നെയെന്ന തുറന്നു പറച്ചിലുമായി ഭാര്യയും. അന്വേഷണം വൈകിപ്പിക്കുന്ന ക്രൈംബ്രാഞ്ച് നടപടിക്കെതിരേ കൊല്ലപ്പെട്ട അത്തിക്കയം മടന്തമൺ മമ്മരപ്പള്ളിയിൽ സിൻജോ മോന്റെ മാതാപിതാക്കൾ പൊട്ടിത്തെറിച്ചു. കേസ് സിബിഐക്ക് വിടണമെന്നും അവർ ആവശ്യപ്പെട്ടു.
സംഭവത്തിൽ തന്റെ ഭർത്താവായ ജോബിക്ക് പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി ഭാര്യ ശ്രീനി രംഗത്തെത്തിയെങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണം മന്ദഗതിയിൽ തുടരുകയാണെന്ന് അവർ വ്യക്തമാക്കി. സെപ്റ്റംബർ നാലിനാണ് സിൻജോ മോന്റെ മൃതദേഹം വീടിന് സമീപത്തുള്ള കുളത്തിൽ കണ്ടെത്തിയത്. ടി ഷർട്ടും ബർമുഡയും ധരിച്ച നിലയിലായിരുന്നു മൃതദേഹം. ശരീരത്തിൽ 13 മുറിവുകൾ ഉള്ളതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. മുങ്ങി മരിച്ചു എന്നാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നത്. എന്നാൽ ശ്വാസകോശത്തിലോ വയറ്റിലോ ഒരു തുള്ളിവെള്ളം പോലും കണ്ടെത്താൻ കഴിഞ്ഞില്ല. സംഭവത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ സംശയിച്ചതോടെ വീണ്ടും പോസ്റ്റുമോർട്ടം നടത്താൻ അധികൃതർ നിർബന്ധിതരായി.
രണ്ടാമത്തെ റിപ്പോർട്ടിൽ താടിയെല്ലിന് പൊട്ടൽ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ മരണ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഫോറൻസിക് പരിശോധനയ്ക്ക് ശരീര ഭാഗങ്ങൾ അയച്ചിരിക്കുകയാണ്. മാസം എട്ടു കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച് അന്തിമ റിപ്പോർട്ട് എത്തിയിട്ടില്ലെന്നും പിതാവ് ജേക്കബ് ജോർജും മാതാവ് സാലി ജേക്കബും പറഞ്ഞു. മരണം സംഭവിക്കുന്നതിന് തലേന്ന് രാത്രി സുഹൃത്തിനൊപ്പം ഗാനമേള കേൾക്കാനായിട്ടാണ് സിൻജോ മോൻ ബൈക്കിൽ പോയത്. രാത്രി വളരെ വൈകിയും മകൻ മടങ്ങി എത്തിയില്ല.
നാലിന് രാവിലെ സിൻജോയുടെ ബൈക്ക് വീടിന് സമീപം റോഡിൽ ഇരിക്കുന്നത് കണ്ടു. എന്നാൽ മകനെ കാണാൻ കഴിഞ്ഞില്ല. തിരക്കി ഇറങ്ങിയ പിതാവ് ജേക്കബ് ജോർജിനോട് സ്ഥലവാസിയായ ഒരാൾ സിൻജോയും സുഹൃത്തും ചേർന്ന് കഴിഞ്ഞ രാത്രിയിൽ തന്റെ വീടിനു നേരെ കല്ലെറിഞ്ഞതായി അറിയിച്ചു. മകൻ ഇതു വരെ വീട്ടിൽ എത്തിയിട്ടില്ലെന്നും താൻ തിരക്കി ഇറങ്ങിയതാണെന്നും ജേക്കബ് ജോർജ് മറുപടി നൽകി. പിന്നീടാണ് മകന്റെ മൃതശരീരം സമീപമുള്ള കുളത്തിൽ നിന്നും കണ്ടെത്തിയത്.
പത്തടിയോളം താഴ്‌ച്ചയുള്ള കുളത്തിൽ കേവലം രണ്ടരയടി മാത്രമേ വെള്ളമുണ്ടായിരുന്നുള്ളൂ. കൂടാതെ കുളത്തിന് ചുറ്റും കാടായതിനാൽ അവിടേക്ക് രാത്രിയിൽ തന്റെ മകൻ ഒരിക്കലും പോകില്ലെന്നും മാതാവ് സാലി ജേക്കബ് പറയുന്നു. ഈ സാഹചര്യത്തിലാണ് മകന്റെ മരണം കൊലപാതകമാണെന്ന് കുടുംബം വ്യക്തമാക്കുന്നത്. മകന്റെ മരണത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് അധികൃതരെ ധരിപ്പിച്ചിട്ടും യാതൊരു നടപടിയും അവരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. സ്ഥലം എംഎൽഎയുടെ ഭാഗത്തു നിന്നും ഒരാശ്വാസ വാക്കു പോലും ഉണ്ടായില്ല. മകന്റെ കൊലപാതകത്തിനു പിന്നിൽ ചിലർ പ്രവർത്തിച്ചിട്ടുണ്ടെന്ന വിശ്വാസമാണ് തങ്ങൾക്കുള്ളതെന്നും ഇതേപ്പറ്റി സൂചന നൽകിയിട്ടും അധികൃതർ മൗനം ഭജിക്കുകയാണെന്നും മാതാപിതാക്കൾ പറഞ്ഞു.
സിൻജോ മോന്റെ മരണത്തിന് പിന്നിൽ തന്റെ ഭർത്താവ് ജോബിക്ക് പങ്കുണ്ടെന്ന് ഭാര്യ ശ്രീനി ജോബി വ്യക്തമാക്കി. മോഷണവും പിടിച്ചുപറിയും തൊഴിലാക്കിയ ജോബി തന്നെ ക്രൂരമായി മർദ്ദിക്കുമായിരുന്നുവെന്നും പലപ്പോഴും തന്നെ കൊല്ലാൻ തുനിഞ്ഞിട്ടുണ്ടെന്നും ശ്രീനി ജോബി പറഞ്ഞു. അടിച്ചിപ്പുഴയിൽ ബാലു എന്ന യുവാവിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞതോടെ ഇയാൾ ഇപ്പോൾ ജയിൽ ശിക്ഷഅനുഭവിച്ചുവരുകയാണ്. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു ജോബി. സിൻജോമോന്റെ മരണം നടക്കുന്നതിന് തലേദിവസം രാത്രി ഓട്ടം ഉണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ ജോബി പുലർച്ചെ മൂന്നുമണിയോടെയാണ് തിരികെയെത്തിയത്. മെറൂൺ കളറുള്ള ഷർട്ടിൽ രക്തക്കറ കണ്ടതോടെ താൻ കാരണം ചോദിച്ചതായി ശ്രീനി പറഞ്ഞു.
ഓട്ടോറിക്ഷയിൽ സഞ്ചരിച്ച രണ്ടുപേർ തമ്മിൽ സംഘർഷം ഉണ്ടായെന്നും അതിൽ ഒരാൾ തലയടിച്ച് വീണപ്പോൾ താൻ അവരെ പത്തനംതിട്ടയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനിടെ ചോര പറ്റിയതാണെന്നുമായിരുന്നു മറുപടി. തനിക്ക് ഉടൻ കുളിക്കണമെന്ന് ജോബി പറഞ്ഞതനുസരിച്ച് പുറത്തുവച്ച് വെള്ളം ചൂടാക്കുന്നതിനിടെ ഗ്യാസ് സ്റ്റൗവിന്റെ ജ്വാലയിൽ ജോബി ഷർട്ട് കത്തിക്കുന്നത് കണ്ടപ്പോൾ ശ്രീനിക്ക് സംശയം ബലപ്പെട്ടു. ഇതിനിടെ ജോബിയുടെ കൈയിൽ നിന്നും ഒരു പൊതിക്കെട്ട് തറയിൽ വീണു. അതഴിച്ചു നോക്കിയപ്പോൾ 500 രൂപയുടെ കെട്ടാണ് കണ്ടത്. ഈ പണം എവിടുന്ന് കിട്ടിയെന്ന് ചോദിച്ചപ്പോൾ കലിമൂത്ത ജോബി തന്നെ കണക്കിന് മർദ്ദിച്ചതായും ശ്രീനി പറഞ്ഞു. തുടർന്ന് വിവസ്ത്രയാക്കി നിർത്തി അസഭ്യം പുലമ്പി.
ദിവസങ്ങൾക്ക് ശേഷം ജോബിയെ തിരക്കി രാത്രി രണ്ടുപേർ വീട്ടിൽ വന്നു. കിട്ടിയതിന്റെ പങ്ക് തങ്ങൾക്കും ലഭിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. പണം മറ്റൊരാളെ സൂക്ഷിക്കാൻ ഏൽപ്പിച്ചിരിക്കുകയാണെന്നും അതിൽ നിന്നും അവർക്കുള്ള പങ്ക് നൽകാമെന്നും ജോബി സമ്മതിച്ചു. ഇവർ തമ്മിലുള്ള സംസാരത്തിനിടെയാണ് സിൻജോ മോനെ കൊന്നത് താനാണെന്ന് ജോബി വെളിപ്പെടുത്തിയത്. ഇക്കാര്യം താൻ മറഞ്ഞുനിന്ന് കേട്ടതാണെന്നും ശ്രീനി വെളിപ്പെടുത്തി. അടിച്ചിപ്പുഴയിൽ ബാലു എന്ന യുവാവിനെയും ജോബിയേയും കൊന്നത് താനാണെന്ന് ഇയാൾ പറഞ്ഞിരുന്നു. തെളിയിക്കാമെങ്കിൽ തെളിയിക്കട്ടെ എന്നും ഇയാൾ വീമ്പടിച്ചിരുന്നുവത്രെ. ജോബിയെ ചോദ്യം ചെയ്താൽ സത്യം പുറത്തുവരുമെന്നും അവർ വെളിപ്പെടുത്തി.