കോഴിക്കോട് : 2021-2022 കാലയളവിലേക്കുള്ള സ്റ്റുഡന്റസ് ഇസ്ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യയുടെ (എസ്‌ഐ.ഒ) സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. അംജദ് അലി ഇ.എം പ്രസിഡന്റും അൻവർ സലാഹുദ്ദീൻ ജനറൽ സെക്രട്ടറിയുമാണ്. സെക്രട്ടറിമാരായി മുഹമ്മദ് സഈദ് ടി.കെ ( കോഴിക്കോട്), ഷാഹിൻ സി.എസ് ( പാലക്കാട്), ഷമീർ ബാബു(പാലക്കാട്) ശറഫുദ്ധീൻ നദ്വി(എറണാകുളം) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. 

തൃശൂർ പെരുമ്പിലാവ് സ്വദേശിയായ അംജദ് അലി എഞ്ചിനീയറിംഗിൽ കുസാറ്റിൽ നിന്ന് ബിരുദവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. നിലവിൽ എസ്‌ഐ.ഒ കേന്ദ്ര കമ്മിറ്റി അംഗമായ അദ്ദേഹം എസ് ഐ ഒ സംസ്ഥാന സെക്രട്ടറി, തൃശൂർ ജില്ലാ പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു. തിരുവനന്തപുരം ഞാറയിൽകോണം സ്വദേശിയാണ് അൻവർ സലാഹുദ്ദീൻ.കുറ്റ്യാടി കുല്ലിയ്യത്തുൽ ഖുർആനിൽ നിന്ന് ഇസ്ലാമിക് സ്റ്റഡീസ് പൂർത്തിയാക്കി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം, ബാംഗ്ലൂർ അസീം പ്രേംജി യൂണിവേഴ്‌സിറ്റിയിൽ നിന്ന് എജുക്കേഷനിൽ ബിരുദാനന്തര ബിരുദം, എജുക്കേഷനിൽ ജെ.ആർ.എഫ് എന്നിവ കരസ്ഥമാക്കി. എസ് ഐ ഒ സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം ജില്ല പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.

സംസ്ഥാന സമിതി അംഗങ്ങൾ :നഈം ഗഫൂർ (കോഴിക്കോട്), ഷഹീൻ ശിഹാബ് (ആലപ്പുഴ), വാഹിദ് ചുള്ളിപ്പാറ (മലപ്പുറം), അഡ്വ. റഹ്മാൻ ഇരിക്കൂർ (കണ്ണൂർ), നിയാസ് വേളം (കോഴിക്കോട്), സൽമാനുൽ ഫാരിസ് (മലപ്പുറം), അബ്ദുൽ ജബ്ബാർ (കാസർകോട്), അൽത്താഫ് റഹീം (കൊല്ലം), റഷാദ് വി പി (മലപ്പുറം), അഡ്വ. അബ്ദുൽ വാഹിദ് (കോഴിക്കോട്), അമീൻ മമ്പാട് (മലപ്പുറം), അനീസ് ആദം (തൃശൂർ), ഇസ്ഹാഖ് അസ്ഹരി (എറണാകുളം). തെരഞ്ഞെടുപ്പിന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് നേതൃത്വം നൽകി.