മലപ്പുറം: എസ്.ഐ.ഒ മലപ്പുറം ജില്ല സംവേദന വേദി ടൗൺഹാളിൽ സംഘടിപ്പിച്ച മെഹ്ഫിലെ ഈദ് ഫെസ്റ്റിൽ ഇശലും ഗസലും പെയ്തിറങ്ങി.മീഡിയാവൺ പതിനാലാം രാവ് ഫെയിം മുർഷിദ്, പ്രമുഖ പാട്ടുകാരി സിദ്‌റത്തുൽ മുൻതഹ എന്നിവർ ഇശൽ രാവിന് കുളിർമയേകി. അൽജാമിഅ വിദ്യാർത്ഥികളുടെ കോൽക്കളിയും വട്ടപ്പാട്ടും പരിപാടിക്ക് മിഴിവേകി.സൂഫി ഗസൽ സംഗീതജ്ഞൻ സമീർ ബിൻസി, ഇമാം മജ്ബൂർ എന്നിവർ നയിച്ച ഗസലും അരങ്ങേറി.

എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഡോ. എ.കെ സഫീർ അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി സി.എച്ച് ബഷീർ, വനിതാ വിഭാഗം ജില്ല പ്രസിഡന്റ് ജമീല ടീച്ചർ, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി തൗഫീഖ് മമ്പാട്, ജി.ഐ.ഒ ജില്ല പ്രസിഡന്റ് ഷനാനീറ, പ്രോഗ്രാം കൺവീനർ യാസിർ വാണിയമ്പലം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.