വടക്കാങ്ങര : വിശ്വാസത്തിലൂടെ കരുത്ത് നേടിയ സമൂഹത്തിന് മാത്രമേ ഇന്ന് രാജ്യം നേരിടുന്ന പ്രതിസന്ധി നേരിടാൻ കഴിയുകയൊള്ളൂവെന്ന് സോളിഡാരിറ്റി സംസ്ഥാനസമിതിയംഗം എ.ടി ഷറഫുദ്ദീൻ. എസ്.ഐ.ഒ വടക്കാങ്ങര യൂനിറ്റ് സമ്മേളനം ടാലന്റ്പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എസ്.ഐ.ഒ ദഅവത്ത് നഗർ ഏരിയ പ്രസിഡന്റ് ഫയാസ് ഹബീബ് അദ്ധ്യക്ഷത വഹിച്ചു .എസ്.ഐ.ഒ മലപ്പുറം ജില്ല സെക്രട്ടേറിയറ്റ് അംഗം എം.ഐ അനസ് മൻസൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര ഹൽഖ അമീർ പി.കെ സയ്യിദ് ഹുസൈൻ കോയതങ്ങൾ സമാപന ഭാഷണം നടത്തി.

കെ ബാസിൽ ഖിറാഅത്ത് നടത്തി. എസ്.ഐ.ഒ വടക്കാങ്ങര സെൻട്രൽ യൂനിറ്റ് പ്രസിഡന്റ്‌നി ബ്‌റാസ് കരുവാട്ടിൽ സ്വാഗതവും സൗത്ത് യൂനിറ്റ് പ്രസിഡന്റ് നാസിഹ് അമീൻനന്ദിയും പറഞ്ഞു.മിൻഹാജ്, ഫർദാൻ ഹുസൈൻ, പി.കെ ബാസിൽ, സനീം കരുവാട്ടിൽ എന്നിവർ നേതൃത്വം നൽകി.