മങ്കട: 'വിശ്വാസത്തിന്റെ കരുത്ത്, സൗഹൃദത്തിന്റെ ചെറുത്തുനിൽപ്പ് ' എന്ന പ്രമേയത്തിൽ എസ് ഐ ഒ മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി മങ്കെട ഏരിയ നടത്തുന്ന സമ്മേളനം പ്രഖ്യാപിച്ചു.

പ്രഖ്യാപന സമ്മേളനം എസ് ഐ ഒ സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് നിർവ്വഹിച്ചു. ജമാഅത്തെ ഇസ്ലാമി മങ്കട ഏരിയ പ്രസിഡന്റ് മുഹമ്മദലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അലവിക്കുട്ടി മാസ്റ്റർ, സോളിഡാരിറ്റി കടന്നമണ്ണ യൂണിറ്റ് പ്രസിഡന്റ് ഉസൈദ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഏരിയ പ്രസിഡന്റ് അഫ്‌സൽ സ്വാഗതവും ഫഹീം നന്ദിയും പറഞ്ഞു.