മങ്കട: 'വിശ്വാസത്തിന്റെ കരുത്ത്, സൗഹൃദത്തിന്റെ ചെറുത്തുനിൽപ്പ് ' എന്ന പ്രമേയത്തിൽ എസ് ഐ ഒ മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്നക്യാമ്പയിനിന്റെ ഭാഗമായി മങ്കs ഏരിയ നടത്തുന്ന ഏരിയാ സമ്മേളനത്തിന് സ്വാഗത സംഘം രൂപീകരിച്ചു.

ജമാഅത്തെ ഇസ്ലാമി മങ്കട ഏരിയ പ്രസിഡന്റ് മുഹമ്മദലി മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെയർമാനായി മുഹമ്മദലി മാസ്റ്ററെയും ജനറൽ കൺവീനറായി എസ്.ഐ.ഒ മങ്കട ഏരിയ പ്രസിഡന്റ് അഫ്‌സൽ ഹുസൈനെയും പ്രോഗ്രാം കൺവീനറായി ഫഹീമിനെയും തിരഞ്ഞെടുത്തു. വകുപ്പ് കൺവീനർമാരായി ഫഹ്മാൻ(സംഘടന), നസീബ് (പ്രചരണം ), ജസീൽ (പ്രതിനിധി), മുർഷിദ് ( സാമ്പത്തികം ) ഡാനിഷ് (പ്രകടനം ),ഹംദാൻ ( വളണ്ടിയർ ),അലീഫ് (പ്രോഗ്രാം) മുസ്തഫ ( ഗസ്റ്റ് ) തസ്‌നീം (ലൈറ്റ് &സൗണ്ട് ) തെരെഞ്ഞെടുത്തു.

നവംബർ 19 ന് തിരൂർക്കാട് വെച്ച് നടക്കുന്ന സമ്മേളനത്തിൽ സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.