പൊന്നാനി: എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ചർച്ചാസംഗമവും പൊതുസമ്മേളനവും ഇന്ന് പൊന്നാനിയിൽ നടക്കും.'Religion, Caste and Question of Faith: Locating Contemporary Anxieties around Conversion'എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന ചർച്ചാസംഗമം പൊന്നാനി RV ഹാളിൽ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് ഉത്ഘാടനം നിർവ്വഹിക്കും.

തമിഴ് നാട് വി സി.കെ പാർട്ടി സ്ഥാപകനും പ്രസിഡന്റും കൂടിയായ തോൾ തിരുമാവളവൻ, Dr. ബി രവിചന്ദ്രൻ മുഖ്യാതിഥികളായിരിക്കും. അബു റഹ്മാൻ മീനാക്ഷിപ്പുറം, ഡോ. എം ബി മനോജ്, ഷിബി പീറ്റർ, അസ്ലം എസ്, ഉമ്മൽ ഫായിസാ, ഡോ. ജമീൽ അഹമ്മദ്, സി ദാവൂദ്, അജിത്കുമാർ എ.എസ്, ഫാസില എകെ, ഷിയാസ് പെരുമാതുറ, ബിലാൽ ഇബ്‌നു ജമാൽ എന്നിവർ പങ്കെടുക്കും.

വൈകീട്ട് വിദ്യാർത്ഥി റാലിയും പൊതുസമ്മേളന വും നടക്കും. 'മതപരിവർത്തനത്തെ ഭയക്കുന്നതാര് ' എന്ന തലക്കെട്ടിൽ നടക്കുന്ന പൊതു സമ്മേളനം സി.വി ജംഗ്ഷനിൽ ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ.അബ്ദുൽ അസീസ് ഉദ്ഘാടനം നിർവ്വഹിക്കും. എസ്.ഐ.ഒ അഖിലേന്ത്യ പ്രസിഡന്റ് നഹാസ് മാള ,എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി തൗഫീഖ് കെ.പി, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ,ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് എം.സി നസീർ , സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് മലപ്പുറം ജില്ല പ്രസിഡന്റ് സമീർ കാളികാവ് ,അനൂപ് വി.ആർ, ഷനാനിറ, ഡോ.സഫീർ.എ.കെ എന്നിവർ അഭിസംബോധന ചെയ്യും.