മലപ്പുറം: എസ്.ഐ.ഒ ജില്ലാ കമ്മിറ്റി, മലപ്പുറം വിദ്യാ നഗർ പബ്ലിക് സ്‌കൂളിൽ സംഘടിപ്പിച്ച സ്പോർട്സ് മീറ്റ് സമാപിച്ചു. 20 ഏരിയകൾ മാറ്റുരച്ച മീറ്റിൽ ചെസ്, വടംവലി, പഞ്ചഗുസ്തി, ഫുട്ബോൾ, ബാഡ്മിന്റൺ തുടങ്ങിയ മൽസരങ്ങൾ നടന്നു. വടംവലി, പഞ്ചഗുസ്തി മത്സരങ്ങളിൽ അൽ ജാമിഅമിയ ഏരിയ ജേതാക്കളായപ്പോൾ മലപ്പുറം, ദഅവത്ത് നഗർ ഏരിയകൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ചെസിൽ അഹമ്മദ് താരിഖ് മങ്കട ഒന്നാം സ്ഥാനവും നഈം പെരിന്തൽമണ്ണ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ബാഡ്മിന്റൺ( സിംഗിൾ & ഡബിൾ), ഫുട്ബോൾ മത്സരങ്ങളിൽ മലപ്പുറം, ശാന്തപുരം ഏരിയകൾ യഥാക്രമം വിജയിച്ചു. രാവിലെ ആരംഭിച്ച സ്പോർട്സ് മീറ്റ് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അജ്മൽ കെ.പി ഉദ്ഘാടനം നിർവ്വഹിച്ചു. സമാപന സെഷനിൽ ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ സെക്രട്ടറി സി എച്ച് ബഷീർ, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അജ്മൽ കെ.പി, എസ്.ഐ.ഒ മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ:സഫീർ എ.കെ, വൈസ് പ്രസിഡന്റ് നഈം മാറഞ്ചേരി തുടങ്ങിയവർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.

ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ യാസിർ വാണിയംബലം, മുസ്തബ്ഷിർ പെരിന്തൽമണ്ണ, ഫഹീം കോട്ടക്കൽ, ഷിബാസ് പുളിക്കൽ, അമീൻ മമ്പാട്, അജ്മൽ കോടതൂർ, മുസ്തഫ മങ്കട എന്നിവർ നേതൃത്വം നൽകി.