മലപ്പുറം: എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓൺ ശൈഖുൽ ഇസ്ലാം ഇബ്‌നുതൈമിയ്യ അകാഡമിക് കോൺഫ്‌റൻസ്'17 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രബന്ധമത്സരത്തിലേക്ക് ഇസ്ലാമിക് ക്യാമ്പസ് വിദ്യാർത്ഥികളിൽ നിന്ന് സൃഷ്ടികൾ ക്ഷണിച്ചു.

'ഇബ്‌നുതൈമിയ്യയുടെ രാഷ്ട്രീയ വീക്ഷണം' വിഷയത്തിൽ മലയാളത്തിലാണ് മത്സരം. മലയാളം ഡി.ടി.പി അയി ibntaymiyyahconference @gmail.com എന്ന അഡ്രസിലേക്ക് മെയിൽ ചെയ്യണം. 3000 വാക്കുകളിൽ കവിയാതെ A4 പേജിൽ പി.ഡി.എഫ് ഫോർമാറ്റിൽ അയക്കണം.

ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കുന്നവർക്ക് യഥാക്രമം 3000, 2000,1000 രൂപ വീതം വിതരണം ചെയ്യും. പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റും നൽകും. രചനകൾ ഡിസംബർ എട്ടിന് മുമ്പായി അയക്കണം. ഫോൺ:+91 89434 28086.