മലപ്പുറം: ഇബ്‌നുതൈമിയ്യ: സംഘടനാ സങ്കുചിത ത്തിൽ നിന്ന് പുറത്തുനിന്ന പണ്ഡിതനാണന്ന് ഡോ: ആർ.യൂസുഫ്. എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'ഓൺ ശൈഖുൽ ഇസ്ലാം ഇബ്‌നുതൈമിയ്യ' അകാഡമിക് കോൺഫ്‌റൻസ്'17 ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ വിഷയങ്ങളെ അധികരിച്ച് സ്വാലിഹ് നിസാമി പുതുപൊന്നാനി, ശുഹൈബ് സി, ആഷിഖ് ഷൗക്കത്ത്, അസ്ഹർ അലി, ഷമീർ. കെ. എസ്, സൈനുൽ ആബിദീൻ ദാരിമി എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. ഡോ. ആബിദ് സേട്ട്, സലാഹുദ്ദീൻ എന്നിവർ ചർച്ചയിൽ ഇടപെട്ട് സംസാരിച്ചു.കോൺഫറൻസിന്റെ സമാപനം എസ്.ഐ.ഒ ദേശീയ സെക്രട്ടറി ജസീം പി.പി നിർവഹിച്ചു.

ജില്ലാ പ്രസിഡന്റ് ഡോ. സഫീർ എ.കെ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ് സ്വാഗതവും പ്രോഗ്രാം കൺവീനർ മുസ്തബ്ഷിർ ഷർക്കി നന്ദിയും പറഞ്ഞു.

ലേഖന മത്സരം:ഫലം പ്രസിദ്ധീകരിച്ചു

മലപ്പുറം: ഓൺ ശൈഖുൽ ഇസ്ലാം ഇബ്‌നു തൈമിയ്യ അക്കാഡമിക് കേൺഫറൻസുമായി ബന്ധപ്പെട്ട് ഇസ്ലാമിക് കാമ്പസ്വി ദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ലേഖന മത്സരത്തിന്റെ ഫലം പ്രസിദ്ധീകരിച്ചു. ടി.പി ഹാമിദ് (അൽ ജാമിഅ ശാന്തപുരം ) അബദുല്ലത്തീഫ് (ദാറുൽ ഹുദ ചെമ്മാട് ) അർഷദ് പട്ടാമ്പി (അൽജാമിഅ ശാന്തപുരം) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്കുള്ള ക്യാഷ് പ്രൈസ് ,സർട്ടിഫിക്കറ്റ് , ഫലകം എന്നിവ ഞയാറാഴ്ച നടക്കുന്ന അക്കാഡമിക് കോൺഫറൻസിൽ വിതരണം ചെയ്യുന്നതാണ്.