- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മ്യാന്മറിൽ ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്ന വംശീയ ഉന്മൂലനത്തോട് അന്താരാഷ്ട്ര സമൂഹം മൗനം തുടരുന്നത് ലോകജനതയോടുള്ള വെല്ലുവിളി : ഡോ. എ.കെ സഫീർ
മലപ്പുറം: മ്യാന്മറിൽ ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്ന വംശീയ ഉന്മൂലനത്തോട് അന്താരാഷ്ട്ര സമൂഹം മൗനം തുടരുന്നത് ലോകജനതയോടുള്ള വെല്ലുവിളിയാണെന്നും എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ഡോ. എ.കെ സഫീർ അഭിപ്രായപ്പെട്ടു. റോഹിങ്ക്യൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അഭയാർത്ഥികളെ തിരിച്ചയക്കുന്ന ഇന്ത്യ ഗവൺമെന്റ് നയത്തിൽ പ്രതിഷേധിച്ചും എസ്.ഐ.ഒ, സോളിഡാരിറ്റി സംയുക്തമായി മലപ്പുറം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രകടനങ്ങളും പ്രതിഷേധ സംഗമങ്ങളും നടത്തി. മഞ്ചേരി, മങ്കട, ദഅവത്ത് നഗർ, പെരിന്തൽമണ്ണ, വളാഞ്ചേരി, നിലമ്പൂർ, വണ്ടൂർ, മേലാറ്റൂർ, വേങ്ങര, പുത്തനത്താണി, പറവണ്ണ, താനൂർ, യൂനിവേഴ്സിറ്റി,എടപ്പാൾ ഏരിയകളിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും, സംഗമങ്ങളും നടന്നു.വിവിധ കേന്ദ്രങ്ങളിൽ എസ്.ഐ.ഒ സോളിഡാരിറ്റി സംസ്ഥാന ജില്ല നേതാക്കൾ സംസാരിച്ചു.
മലപ്പുറം: മ്യാന്മറിൽ ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്ന വംശീയ ഉന്മൂലനത്തോട് അന്താരാഷ്ട്ര സമൂഹം മൗനം തുടരുന്നത് ലോകജനതയോടുള്ള വെല്ലുവിളിയാണെന്നും എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ഡോ. എ.കെ സഫീർ അഭിപ്രായപ്പെട്ടു.
റോഹിങ്ക്യൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അഭയാർത്ഥികളെ തിരിച്ചയക്കുന്ന ഇന്ത്യ ഗവൺമെന്റ് നയത്തിൽ പ്രതിഷേധിച്ചും എസ്.ഐ.ഒ, സോളിഡാരിറ്റി സംയുക്തമായി മലപ്പുറം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രകടനങ്ങളും പ്രതിഷേധ സംഗമങ്ങളും നടത്തി.
മഞ്ചേരി, മങ്കട, ദഅവത്ത് നഗർ, പെരിന്തൽമണ്ണ, വളാഞ്ചേരി, നിലമ്പൂർ, വണ്ടൂർ, മേലാറ്റൂർ, വേങ്ങര, പുത്തനത്താണി, പറവണ്ണ, താനൂർ, യൂനിവേഴ്സിറ്റി,എടപ്പാൾ ഏരിയകളിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും, സംഗമങ്ങളും നടന്നു.വിവിധ കേന്ദ്രങ്ങളിൽ എസ്.ഐ.ഒ സോളിഡാരിറ്റി സംസ്ഥാന ജില്ല നേതാക്കൾ സംസാരിച്ചു.
Next Story