മലപ്പുറം: എസ്.ഐ.ഒ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന 'ഓൺശൈഖുൽ ഇസ്ലാം ഇബ്‌നു തൈമിയ്യ' അകാദമിക് കോൺഫറൻസിന്റെ ഭാഗമായി പുസ്തക ചർച്ച നടന്നു. മലപ്പുറം കെ.പി.എസ്.ടി.എ ഭവാനിൽ നടന്ന സംഗമം സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി ജുമൈൽ പി.പി ഉദ്ഘാടനം നിർവഹിച്ചു.

ഇസ് ലാമിക ചിന്തയുടെ അടിസ്ഥാനത്തിൽ ലോകത്ത് ഇന്ന് വരെ വികസിച്ച വിവിധ വിജ്ഞാനീയങ്ങളെ സമീപിക്കാനുള്ള ശ്രമമാണ് ഇബ്‌നുതൈമിയ്യ നടത്തിയത് എന്നും കോഗ്‌നിറ്റീവ് സെൻസ്, ലിഗ്വസ്റ്റിക്‌സ് എന്നീ മേഖലകളിൽ വരെ ഇബ്‌നുതൈമിയ്യ രചനകൾ നിർവ്വഹിച്ചിട്ടുണ്ടന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം വിവിധാർഥത്തിലുള്ള വൈജ്ഞാനിക സംഭാവനകളെ കുറിച്ച അന്വേഷണങ്ങൾക്ക് പ്രസക്തിയുണ്ടന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വെയ്ൽ ബി ഹല്ലാഖ്, അബ്ദുൽ ഹഖ് അൻസാരി എന്നിവരുടെ പുസ്തകങ്ങളാണ് ചർച്ച ചെയ്തത്. എസ്.ഐ.ഒ സംസ്ഥാന ശൂറാ അംഗം റമീസ് വേളം, കോമ്പസ് ഇനിഷ്യേറ്റീവ് കോഡിനേറ്റർ സലാഹുദ്ധീൻ ചേളാരി, ശാന്തപുരം അൽജാമിഅ ബിരുദ വിദ്യാർത്ഥികളായ ഹിറ പുത്തലത്ത്, മുഹമ്മദ് അൻസാരി എന്നിവർ സംസാരിച്ചു. എസ്. ഐ.ഒ ജില്ലാ വൈസ് പ്രസിഡന്റ് നഈം മാറഞ്ചേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സൽമാനുൽ ഫാരിസ് സ്വാഗതവും ഇബ്‌നു തൈമിയ അക്കാഡമിക് കോൺഫറൻസ് ഡയറക്ടർ അമീൻ മമ്പാട് നന്ദിയും പറഞ്ഞു.