- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇപ്പോൾ നടക്കുന്നത് കർഷകരെ തളർത്താനുള്ള ശ്രമം; പുതിയ നീക്കം ഒൻപതാം വട്ടവും ചർച്ച പരാജയപ്പെട്ടപ്പോൾ; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായു ശിരോമ ണി അകാലി ദൾ; പ്രതികരണം കർഷക നേതാക്കൾക്ക് എൻ.ഐ.എ നോട്ടീസ് അയച്ച സംഭവത്തിൽ
ന്യൂഡൽഹി: ഒൻപതാം തവണയും കർഷകരുമായുള്ള ചർച്ച പരാജയപ്പെട്ടപ്പോൾ കർഷകരെ തള ർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് എൻ.ഐ.എയെ ഉപയോഗിച്ചുള്ള കേന്ദ്രത്തിന്റെ നീക്കമെ ന്ന് ശിരോമണി അകാലി ദൾ.കർഷക നേതാക്കൾക്ക് എൻ.ഐ.എ നോട്ടീസ് അയച്ച സംഭവത്തി ലാണ് രൂക്ഷ വിമർശനവുമായി ശിരോമണി അകാലി ദൾ രംഗത്തെത്തിയിര ക്കുന്നത്.''കർഷക നേതാക്കളെയും കർഷക പ്രതിഷേധത്തേയും പിന്തുണയ്ക്കുന്നവരെയും ഭീഷണിപ്പെടുത്താനു ള്ള കേന്ദ്രത്തിന്റെ ശ്രമങ്ങളെ ശക്തമായി അപലപിക്കുന്നു. അവർ ദേശവിരുദ്ധരല്ല. ഒൻപതാം തവണയും ചർച്ച പരാജയപ്പെട്ടതിന് ശേഷം, കർഷകരെ തളർത്താൻ മാത്രമാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് വ്യക്തമാണ് അകാലിദൾ അദ്ധ്യക്ഷൻ അധ്യക്ഷൻ സുഖ് ബീർ സിങ് ബാദൽ പറഞ്ഞു
സംയുക്ത കർഷക മോർച്ച നേതാവ് ബൽദേവ് സിങ് സിർസ ഉൾപ്പെടെയുള്ളവർക്കാണ് എൻ. ഐ.എയുടെ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടു കൊ ണ്ടാണ് എൻ.ഐ.എ നോട്ടീസ് നൽകിയത്.യു.എ.പി.എ, രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് 2020 ഡിസംബർ 15 ന് സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയ്ക്കെതിരെ ഡൽഹിയിൽ എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ്.എന്നാൽ എൻ.ഐ.എയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് കർഷക സംഘടന നേതാവ് ബൽദേവ് സിങ് സിർസ വ്യക്തമാക്കിയിട്ടുണ്ട്. കർഷക സമരം അട്ടിമറിക്കുന്നതിന്റെ ഭാഗമാണ് എൻ.ഐ.എയുടെ ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ മൂന്ന് നിയമങ്ങളും സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.ഒരു വിദഗ്ധ സമിതി രൂപീ കരിക്കുമെന്നും ആ സമിതി കർഷകരുടെ നിലപാടുകൾ കേൾക്കുമെന്നും അതിന് ശേഷം എ ന്തുവേണമെന്ന് തീരുമാനിക്കുമെന്നും അതുവരെ നിയമം നടപ്പാക്കരുതെന്നുമാണ് കോടതി ഉത്ത രവിട്ടിരിക്കുന്നത്.കേന്ദ്രത്തിനോടും കർഷകരോടും സംസാരിക്കാൻ നാലംഗ സമിതിയാണ് രൂപീകരിച്ചത്. ഈ സമിതിക്കെതിരെ വ്യാപകമായ വിമർശനമാണ് ഉയർന്നുവന്നുകൊണ്ടിരി ക്കുന്ന ത്.
കർഷകരുമായി കേന്ദ്രസർക്കാർ നടത്തിയ ഒൻപതാം വട്ട ചർച്ചയും പരാജയമായിരുന്നു.നിയമം പിൻവലിക്കും വരെ പ്രതിഷേധം തുടരുമെന്നാണ് കർഷകർ അറിയിച്ചിരിക്കുന്നത്. അതേസമയം, കർഷകരുമായി പത്താംവട്ട ചർച്ച ജനുവരി 19 ന് നടത്താനാണ് സർക്കാരിന്റെ നിലവിലെ തീരുമാനം.