അടുത്ത കാലത്താണ് ഇറ്റലിയിലുള്ള സിസ്റ്റർ ക്രിസ്റ്റിനയുടെ  റിയാലിറ്റി ഷോ ഗാനവും ഫാദർ റെ കെല്ലിയുടെ കുർബാനയുടെ ഇടക്ക് വധു വരന്മാരെയും ബന്ധുക്കളേയും അമ്പരിപ്പിച്ചുകൊണ്ടുള്ള പാട്ടും ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിച്ചത്. ഇതുവരെ കോടിക്കണക്കിനു ആളുകൾ യു ട്യൂബിൽ  ഈ വീഡിയോ കണ്ടു കഴിഞ്ഞു. എന്നാൽ ഇവിടെ  റേഡിയോ അവതാരകയായിക്കൊണ്ട്  പെരുമ്പാവൂർ തോട്ടങ്കര ജോർജ് ആനി ദമ്പതികളുടെ മൂത്തമകൾ സിസ്റ്റർ  ജിനി ജോർജ്  വ്യത്യസ്ഥയാകുന്നു. സന്ന്യാസ പരിശിലനത്തിനു ശേഷം രാജസ്ഥാൻ മധ്യപ്രദേശ് എന്നിവിടങ്ങളിൽ  പതിനൊന്നു വർഷത്തെ സേവനം കഴിഞ്ഞ്  ഇപ്പോൾ അയർലണ്ടിൽ മൈനുത്ത്  യൂണിവേർസിറ്റിയിൽ   എം എ റേഡിയോ ആൻഡ് ടെലിവിഷൻ കോഴ്‌സ് പഠിക്കുന്നു.

സന്തോഷകരമായ കുടുംബ ജീവിതം ആഗ്രഹിക്കാത്തവർ  ആരാണുള്ളത്. എന്നാൽ നമ്മൾ ഉറ്റവരെയും ഉടയവരെയും വിട്ടു അന്യ നാട്ടിൽ ജോലിചെയ്യുമ്പോൾ ആ സന്തോഷത്തിനു മങ്ങലേൽപ്പിച്ചുകൊണ്ട് കടന്നുവരുന്ന അതിഥിയാണ് ആരോഗ്യ  പ്രശ്‌നങ്ങൾ. ആ  സമയത്താണ്  നമ്മുടെ  സുഹൃത്തുക്കളുടെ മഹത്വവും സ്‌നേഹവും യഥാർഥത്തിൽ നമുക്ക് അനുഭവിച്ചറിയാൻ കഴിയുന്നത്. ഇതുപോലെ ജിവിതത്തിൽ പ്രതിസന്ധികൾ വരുബോൾ  അടി പതറാതെ സധൈരം നേരിട്ട താലയിലുള്ള സൈജു കുഞ്ഞുമോൾ ദമ്പതികൾ തങ്ങളുടെ അനുഭവം നമ്മോടു പങ്കുവയ്ക്കുന്നു.

കഴിഞ്ഞ എപ്പിസോഡിലെ ചോദ്യത്തിന് ശരിയുത്തരം അയച്ചവരിൽ നിന്നും ഡബ്ലിനിലുള്ള ജൈയ്‌മോൻ  പാലാട്ടി  അർഹനായി. ബിബി സുനിൽ സെൽബ്രിഡ്ജ്  എഴുതിയ ഇംഗ്ലീഷ് സ്‌കിറ്റും ലേഖ സുനിൽ  പാടിയ 'ഏതോ ഒരു  പാട്ട്  എൻ കാതിൽ ' എന്ന  ഗാനവും സിജു കുരിയൻ പാടിയ 'എന്നിസൈ  പാടിവരും ' എന്നി തമിഴ്  ഗാനവും ഉൾപ്പെടുത്തിയിരിക്കുന്നു .

കേരള ഹൗസ് എഫ് എം റേഡിയോക്ക്  വേണ്ടി ശ്യാം ഇസാദ്  ആണ് ക്യാമറ എഡിറ്റിങ് എന്നിവ ചെയ്തിരിക്കുന്നത്. ആവിഷ്‌കാരം: പ്രിൻസ് ജോസഫ് അങ്കമാലി. എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ചയാണ്  ഓൺഎയർ ലൈവ് വരുന്നത്. ഇപ്പോൾ ഒരു മണിക്കൂർ ആണ് മലയാളം പരിപാടികൾക്ക് സമയം.