- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിസ്റ്ററുടെ കിടപ്പ് മുറിയിൽ രക്തം തളം കെട്ടികിടക്കുന്നു; കിണറിലേക്കുള്ള വഴിയിലും കിണറ്റിലും രക്തം വീണ പാടുകൾ; മൃതദേഹം കണ്ടെത്തിയത് മുടി മുറിച്ച നിലയിലും; പത്തനാപുരം മൗണ്ട് താബൂർ ദേറാ കോൺവെന്റിലെ കന്യാസ്ത്രീയുടെ മരണത്തിൽ സർവ്വത്ര ദുരൂഹത; കൊലപാതകമെന്ന് സംശയിച്ച് പൊലീസ് അന്വേഷണം; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമാകും; പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്‌കൂൾ അദ്ധ്യാപിക സിസ്റ്റർ സൂസന്റെ മരണ വാർത്തയിൽ ഞെട്ടി ഓർത്തഡോക്‌സ് സഭാ നേതൃത്വവും
പത്തനാപുരം: പത്തനാപുരത്ത് കോൺവെന്റിലെ കിണറ്റിൽ നിന്നും കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നിൽ ദുരൂഹത സംശയിച്ച് പൊലീസ്. പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്‌കൂൾ അദ്ധ്യാപികയായ സിസ്റ്റർ സൂസൻ (55) ആണ് മരിച്ചത്. പത്തനാപുരം മൗണ്ട് താബൂർ ദേറാ കോൺവെന്റിലെ കിണറ്റിൽ നിന്നാണ് കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ചത് കിണറിന് സമീപം രക്തപാടുകൾ കണ്ടെത്തിയതിൽ ദുരൂഹത വർദ്ധിപ്പിച്ചിരിക്കുകയാണ്. ഇതിനൊപ്പം മുടി മുറിച്ച നിലയിലുമായിരുന്നു. അതുകൊണ്ട് തന്നെ അഭയാ കേസിന്റെ പശ്ചാത്തലത്തിൽ പൊലീസ് ഏറെ കരുതലെടുക്കുന്നുണ്ട്. ഏറെ ദുരൂഹതയുണ്ടെന്ന് പൊലീസ് തിരിച്ചറിയുന്നു. കൊലപാതകമാണിതെന്ന് പൊലീസ് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. പൊലീസും ഫയർഫോഴ്സും ചേർന്നാണ് പുറത്തെടുത്തത്. കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. കിണറിന് സമീപം രക്തക്കറ കണ്ടെത്തിയതിനാൽ ഗൗരവത്തോടെയുള്ള തെളിവെടുപ്പാണ് നടക്കുന്നത്. കോൺവെന്റിൽ നിന്ന് മറ്റു കന്യാസ്ത്രീകളോടും ജീവനക്കാരോടും പുറത്തുപോകരുത
പത്തനാപുരം: പത്തനാപുരത്ത് കോൺവെന്റിലെ കിണറ്റിൽ നിന്നും കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നിൽ ദുരൂഹത സംശയിച്ച് പൊലീസ്. പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്‌കൂൾ അദ്ധ്യാപികയായ സിസ്റ്റർ സൂസൻ (55) ആണ് മരിച്ചത്. പത്തനാപുരം മൗണ്ട് താബൂർ ദേറാ കോൺവെന്റിലെ കിണറ്റിൽ നിന്നാണ് കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ചത് കിണറിന് സമീപം രക്തപാടുകൾ കണ്ടെത്തിയതിൽ ദുരൂഹത വർദ്ധിപ്പിച്ചിരിക്കുകയാണ്. ഇതിനൊപ്പം മുടി മുറിച്ച നിലയിലുമായിരുന്നു.
അതുകൊണ്ട് തന്നെ അഭയാ കേസിന്റെ പശ്ചാത്തലത്തിൽ പൊലീസ് ഏറെ കരുതലെടുക്കുന്നുണ്ട്. ഏറെ ദുരൂഹതയുണ്ടെന്ന് പൊലീസ് തിരിച്ചറിയുന്നു. കൊലപാതകമാണിതെന്ന് പൊലീസ് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. പൊലീസും ഫയർഫോഴ്സും ചേർന്നാണ് പുറത്തെടുത്തത്. കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. കിണറിന് സമീപം രക്തക്കറ കണ്ടെത്തിയതിനാൽ ഗൗരവത്തോടെയുള്ള തെളിവെടുപ്പാണ് നടക്കുന്നത്. കോൺവെന്റിൽ നിന്ന് മറ്റു കന്യാസ്ത്രീകളോടും ജീവനക്കാരോടും പുറത്തുപോകരുതെന്ന് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. പുറത്തുപോയവരെ തിരിച്ചെത്തിക്കാനും പൊലീസ് നിർദ്ദേശം നൽകിയിരിക്കുകായണിപ്പോൾ.
എല്ലാവരേയും വിശദമായി പൊലീസ് ചോദ്യം ചെയ്യും. സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. ശാസ്ത്രീയ തെളിവെടുപ്പ് നടത്താനാണ് നീക്കം. സിസ്റ്റർ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക സൂചന. തെളിവ് നശിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാ നടപടികളും പൊലീസും എടുത്തിട്ടുണ്ട്. കന്യാസ്ത്രീയുടെ മുടി മുറിച്ച നിലയിലാണ്. അതുകൊണ്ട് തന്നെ കൊലപാതകെന്ന് സംശയിക്കുന്നു. സിസ്റ്ററിന്റെ മുറിയിലും രക്തപാടുണ്ട്. മുറി മുതൽ കിണറു വരെ മൃതദേഹം വലിച്ചിഴച്ചതിന്റെ സൂചനയും ഉണ്ട്. അതുകൊണ്ട് തന്നെ ആത്മഹത്യയല്ല സിസ്റ്ററിന്റേതെന്ന് പൊലീസ് ഉറപ്പിക്കുകയാണ്.
പന്ത്രണ്ട് കൊല്ലമായി കന്യാസ്ത്രീ പത്തനാപുരം മൗണ്ട് താബൂർ ദേറാ കോൺവെന്റിലെ അദ്ധ്യാപികയാണ്. കൊലപാതകത്തിന് പ്രേരണയാത് എന്തെന്ന് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. വിവാദങ്ങൾ ഉണ്ടാകാത്ത വിധം അന്വേഷണം നടത്തണമെന്ന നിർദ്ദേശം ഡിജിപി ലോക്‌നാഥ് ബെഹ്‌റ പൊലീസിന് നൽകിയിട്ടുണ്ട്. ആരോപണങ്ങൾ ഒഴിവാക്കാൻ കരുതലെടുത്താണ് അന്വേഷണം നടത്തുന്നത്. സിസ്റ്റർ അഭയ കൊല്ലപ്പെട്ടപ്പോൾ പൊലീസ് തന്നെ തെളിവ് നശിപ്പിച്ചതായി ആരോപണം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കരുതലുകൾ എടുക്കുന്നത്. ഓർത്തഡോക്‌സ് സഭയുടെ കീഴിലുള്ള മഠത്തിലാണ് സംഭവം.