- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാന്ധിജിയെ കൊന്നവരുടെ സർട്ടിഫിക്കറ്റ് സിപിഎമ്മിന് ആവശ്യമില്ല; വെല്ലുവിളികൾ പാർട്ടി നേരിടുമെന്നും സീതാറാം യെച്ചൂരി
ന്യൂഡൽഹി: ഏതു വെല്ലുവിളിയും പാർട്ടി നേരിടാൻ സജ്ജമാണെന്നും ഗാന്ധിജിയെ കൊന്നവരുടെ സർട്ടിഫിക്കറ്റ് സിപിഐഎമ്മിന് ആവശ്യമില്ലെന്നും ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി. ഡൽഹിയിൽ സിപിഐഎം കേന്ദ്രകമ്മിറ്റി ഓഫീസായ എകെജി ഭവനു നേരെയുണ്ടായ ആക്രമണത്തോടു പ്രതികരിക്കുകയായിരുന്നു യെച്ചുരി. സീതാറാം യെച്ചുരിയടക്കമുള്ളവർ ഓഫീസിൽ ഉള്ള സമയത്താണ് ആ
ന്യൂഡൽഹി: ഏതു വെല്ലുവിളിയും പാർട്ടി നേരിടാൻ സജ്ജമാണെന്നും ഗാന്ധിജിയെ കൊന്നവരുടെ സർട്ടിഫിക്കറ്റ് സിപിഐഎമ്മിന് ആവശ്യമില്ലെന്നും ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി. ഡൽഹിയിൽ സിപിഐഎം കേന്ദ്രകമ്മിറ്റി ഓഫീസായ എകെജി ഭവനു നേരെയുണ്ടായ ആക്രമണത്തോടു പ്രതികരിക്കുകയായിരുന്നു യെച്ചുരി.
സീതാറാം യെച്ചുരിയടക്കമുള്ളവർ ഓഫീസിൽ ഉള്ള സമയത്താണ് ആക്രമണം നടന്നത്. ആം ആദ്മിസേന എന്ന പേരിൽ എത്തിയ എട്ടു പേരാണ് ഓഫീസിന് നേരെ കല്ലെറിയുകയും ഓഫീസിന്റെ ബോർഡിൽ കരി ഓയിൽ കൊണ്ട് പാക്കിസ്ഥാൻ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതുകയും ചെയ്തത്.
ജഹവർലാൽ നെഹ്‌റു സർവകലാശാലയെ മൊത്തത്തിൽ രാജ്യവിരുദ്ധമെന്ന് ആക്ഷേപിക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസ്താവന അത്യന്തം ഗുരുതരവും അപലപനീയവുമാണെന്നും യെച്ചൂരി പറഞ്ഞു. ഇത്തരത്തിലെ യാതൊരു നീക്കത്തെയും അംഗീകരിക്കാനാവില്ല. എന്താണു സത്യം എന്നു മനസിലാക്കാതെ വ്യാജ തെളിവുകൾ കെട്ടിച്ചമയ്ക്കാനാണ് രാജ്‌നാഥിന്റെ നേതൃത്വത്തിലുള്ള നീക്കമെന്നും യെച്ചുരി പറഞ്ഞു. ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ അറസ്റ്റിലായ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യകുമാറിനെ മോചിപ്പിക്കണമെന്ന് സീതാറാം യെച്ചുരി ആവശ്യപ്പെട്ടിരുന്നു.



