- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
നിങ്ങളുടെ പണി കള്ളങ്ങൾ ശരിയാക്കി മാറ്റൽ; ആരാണ് ഹിന്ദുവെന്നു വ്യക്തമാക്കണം; സ്മൃതി ഇറാനിയുടെ വാദങ്ങൾ ഖണ്ഡിച്ച് സീതാറാം യെച്ചൂരി; കെട്ടിച്ചമച്ച രേഖകളെങ്കിൽ നടപടിയെന്നു സഭാധ്യക്ഷൻ
ന്യൂഡൽഹി: മന്ത്രി സ്മൃതി ഇറാനിയുടെ വാദങ്ങൾക്കെതിരെ രാജ്യസഭയിൽ സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കള്ളങ്ങൾ സത്യമാക്കി മാറ്റലാണ് മന്ത്രിയുടെ പണിയെന്നും രോഹിത് വെമുലയുടേതു സർക്കാർ നടത്തിയ കൊലപാതകമാണെന്നും യെച്ചൂരി പറഞ്ഞു. അതിനിടെ, മന്ത്രി സഭയിൽ അവതരിപ്പിച്ചതു കെട്ടിച്ചമച്ച രേഖകളെങ്കിൽ നടപടി എടുക്കുമെന്നു രാജ്യസഭാ ഉപാധ
ന്യൂഡൽഹി: മന്ത്രി സ്മൃതി ഇറാനിയുടെ വാദങ്ങൾക്കെതിരെ രാജ്യസഭയിൽ സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കള്ളങ്ങൾ സത്യമാക്കി മാറ്റലാണ് മന്ത്രിയുടെ പണിയെന്നും രോഹിത് വെമുലയുടേതു സർക്കാർ നടത്തിയ കൊലപാതകമാണെന്നും യെച്ചൂരി പറഞ്ഞു.
അതിനിടെ, മന്ത്രി സഭയിൽ അവതരിപ്പിച്ചതു കെട്ടിച്ചമച്ച രേഖകളെങ്കിൽ നടപടി എടുക്കുമെന്നു രാജ്യസഭാ ഉപാധ്യക്ഷൻ പി ജെ കുര്യൻ വ്യക്തമാക്കി.
ജെഎൻയു, രോഹിത് വെമുല വിഷയത്തിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വാദങ്ങൾ ഖണ്ഡിച്ചായിരുന്നു യെച്ചൂരിയുടെ പ്രസംഗം. നിങ്ങൾ ആ വിദ്യാർത്ഥിയെ ആത്മഹത്യയിലേക്ക് തള്ളിയിടുകയായിരുന്നു. രോഹിതിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട കമ്മിറ്റിയിൽ ദളിത് പ്രൊഫസർ ഉണ്ടായിരുന്നെന്നാണ് സ്മൃതി ഇറാനി പറയുന്നത്. ശരിയാണ്. പക്ഷെ തന്റെ വിയോജന കുറിപ്പ് നൽകി അദ്ദേഹം രാജിവെക്കുകയാണ് ചെയ്തതെന്നും യെച്ചൂരി തുറന്നടിച്ചു.
രാജ്യസഭയിൽ ദുർഗയെയും മഹിഷാസുരനെയും കുറിച്ച് പറഞ്ഞതിനെയും യെച്ചൂരി വിമർശിച്ചു. ആരാണ് നല്ല ഹിന്ദുവെന്ന് അവർ സർട്ടിഫിക്കറ്റ് നൽകുമോ? രാജ്യത്തെ ഭിന്നിപ്പിക്കാൻ എന്തിനാണ് നിങ്ങൾ ഈ വിഷയങ്ങളെല്ലാം സഭയിലേക്ക് കൊണ്ടുവരുന്നതെന്നും യെച്ചൂരി ചോദിച്ചു.
കള്ളം ഭംഗിയാർന്നതാണ്, ഭംഗി കള്ളമാണ് എന്ന മാക്‌ബത്തിലെ ഭാഗം മന്ത്രി ഉദ്ധരിച്ചിരുന്നല്ലോ. എന്നാൽ എല്ലാ കള്ളങ്ങളെയും ശരിയാക്കിത്തീർക്കലാണ് അവർ ചെയ്യുന്നതെന്നും യെച്ചൂരി പറഞ്ഞു. ജെഎൻയു വിദ്യാർത്ഥികൾ ഒപ്പുവച്ച ലഘുലേഖയാണ് താൻ കൊണ്ടുവന്നതെന്ന് സ്മൃതി ഇറാനി വാദിച്ചപ്പോൾ ദയവുചെയ്ത് ഇത്തരം ഉറപ്പില്ലാത്ത തെളിവുകൾ കൊണ്ടുവരരുതെന്നും യെച്ചൂരി പറഞ്ഞു.