- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതൊരു ചെറിയ അപകടം..ഒന്നും സംഭവിച്ചിട്ടില്ല; എതിരെ ബൈക്ക് വന്നപ്പോൾ ഒന്നുവെട്ടിച്ചതാണ്; ദുരത്തിരിക്കുന്നവർ പേടിക്കരുത്; തൃശൂർ പൂങ്കുന്നത്ത് രാവിലെ കാർ അപകടത്തിൽ പെട്ടതിൽ വിശദീകരണവുമായി ഗായിക സിതാര കൃഷ്ണകുമാർ ഫേസ്‌ബുക്ക് ലൈവിൽ
തൃശൂർ: പിന്നണി ഗായിക സിത്താര കൃഷ്ണകുമാറിന്റെ കാർ തൃശൂർ പൂങ്കുന്നത്ത് അപകടത്തിൽപെട്ടു. ഇന്നു രാവിലെയാണ് സംഭവം. റോഡിൽനിന്നു തെന്നിമാറിയ കാർ ടെലിഫോൺ പോസ്റ്റിന് സമീപത്തെ കോൺക്രീറ്റ് തൂണിൽ ഇടിച്ചു കയറുകയായിരുന്നു. സിതാര തന്നെയാണ് കാർ ഓടിച്ചിരുന്നത്. കാറിന്റെ മുൻവശം തകർന്നു. ആർക്കും പരുക്കില്ല.തുടർന്ന് സിത്താര മറ്റൊരു കാറിൽ യാത്ര തുടർന്നു. ദൈവം സഹായിച്ച് ആർക്കും അപകടമുണ്ടായില്ലെന്ന് സിതാര പിന്നീട് ഫേസ്‌ബുക്കിൽ കുറിച്ചു.ഒരു ബൈക്ക് ബസിനെ മറികടന്ന് എതിരെ വന്നപ്പോൾ പെട്ടെന്ന് ഇടത്തേക്ക് വെട്ടിത്തിരിച്ചു. ഇടുങ്ങിയ റോഡായതുകൊണ്ട് കാർ ടെലിഫോൺ പോസ്റ്റിനടുത്തുള്ള കോൺക്രീറ്റ് തൂണിലേക്ക് ഇടിച്ചുകയറി.അപകടം ഭീകരമാണന്ന് തോന്നിക്കുന്ന തരത്തിൽ ചിത്രമെടുത്തതാണ് ദുഷ്പ്രചാരണങ്ങൾക്ക് കാരണം. താൻ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് ഒന്നുവിളിച്ചുചോദിക്കാതെ വാർത്ത കൊടുത്ത ഓൺലൈൻ മീഡിയയിലെ സുഹൃത്തുക്കൾക്ക് നന്ദിയെന്നും സിതാര കുറിച്ചു.ലോകം വളരെ വിചിത്രം തന്നെ. പ്രചരിച്ച പല ചിത്രങ്ങളും കണ്ട് സുഹൃത്തുക്കളും ബന്ധുക്കളും ആശങ്കയോ
തൃശൂർ: പിന്നണി ഗായിക സിത്താര കൃഷ്ണകുമാറിന്റെ കാർ തൃശൂർ പൂങ്കുന്നത്ത് അപകടത്തിൽപെട്ടു. ഇന്നു രാവിലെയാണ് സംഭവം. റോഡിൽനിന്നു തെന്നിമാറിയ കാർ ടെലിഫോൺ പോസ്റ്റിന് സമീപത്തെ കോൺക്രീറ്റ് തൂണിൽ ഇടിച്ചു കയറുകയായിരുന്നു. സിതാര തന്നെയാണ് കാർ ഓടിച്ചിരുന്നത്. കാറിന്റെ മുൻവശം തകർന്നു. ആർക്കും പരുക്കില്ല.തുടർന്ന് സിത്താര മറ്റൊരു കാറിൽ യാത്ര തുടർന്നു.
ദൈവം സഹായിച്ച് ആർക്കും അപകടമുണ്ടായില്ലെന്ന് സിതാര പിന്നീട് ഫേസ്‌ബുക്കിൽ കുറിച്ചു.ഒരു ബൈക്ക് ബസിനെ മറികടന്ന് എതിരെ വന്നപ്പോൾ പെട്ടെന്ന് ഇടത്തേക്ക് വെട്ടിത്തിരിച്ചു. ഇടുങ്ങിയ റോഡായതുകൊണ്ട് കാർ ടെലിഫോൺ പോസ്റ്റിനടുത്തുള്ള കോൺക്രീറ്റ് തൂണിലേക്ക് ഇടിച്ചുകയറി.അപകടം ഭീകരമാണന്ന് തോന്നിക്കുന്ന തരത്തിൽ ചിത്രമെടുത്തതാണ് ദുഷ്പ്രചാരണങ്ങൾക്ക് കാരണം.
താൻ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് ഒന്നുവിളിച്ചുചോദിക്കാതെ വാർത്ത കൊടുത്ത ഓൺലൈൻ മീഡിയയിലെ സുഹൃത്തുക്കൾക്ക് നന്ദിയെന്നും സിതാര കുറിച്ചു.ലോകം വളരെ വിചിത്രം തന്നെ. പ്രചരിച്ച പല ചിത്രങ്ങളും കണ്ട് സുഹൃത്തുക്കളും ബന്ധുക്കളും ആശങ്കയോടെ വിളിക്കുകയുണ്ടായി.ചെറിയ അപകടമാണ്. ഒന്നും സംഭവിച്ചിട്ടില്ല. വണ്ടിക്കും കാര്യമായി ഒന്നും സംഭവിച്ചില്ല.
എന്റെ അച്ഛനടക്കമുള്ളവരൊക്കെ പുറത്ത് ജോലി ചെയ്യുന്നുണ്ട്. അവരൊക്കെ ഓൺലൈനിൽ വാർത്ത വന്നത് കണ്ട് പേടിച്ചു.വളരെ ആത്മാർഥമായി എന്റെ കാര്യത്തിൽ ഉത്കണ്ഠ രേഖപ്പെടുത്തിയവർക്കും നന്ദിയെന്ന് അവർ പറഞ്ഞു.ഒരപകടവും ആർക്കും ഉണ്ടാകാതിരിക്കട്ടെയെന്നും സിതാര പിന്നീട് ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞു.