- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തിന് തിരശ്ശീല; തെലുങ്ക് ഗാനരചയിതാവ് സിരിവെണ്ണല സീതാരാമ ശാസ്ത്രി അന്തരിച്ചു; വിടവാങ്ങിയത് രാജ്യം പത്മപുരസ്കാരം നൽകി ആദരിച്ച പ്രതിഭ

ഹൈദരാബാദ് : തെലുങ്ക് സിനിമയിലെ പ്രശസ്ത ഗാനരചയിതാവ് സിരിവെണ്ണല സീതാരാമ ശാസ്ത്രി അന്തരിച്ചു. 66 വയസ്സായിരുന്നു. ശ്വാസകോശ അർബുദത്തിന് ചികിത്സയിലിരിക്കെയാണ് ആശുപത്രിയിൽ മരണമടഞ്ഞത്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തിൽ മൂവായിരത്തിലേറെ ഗാനങ്ങൾ രചിച്ചു.
കെ വിശ്വനാഥിന്റെ സംവിധാനത്തിൽ 1984ൽ പുറത്തെത്തിയ 'ജനനി ജന്മഭൂമി' എന്ന ചിത്രത്തിലൂടെയാണ് സീതാരാമ ശാസ്ത്രിയുടെ സിനിമാ അരങ്ങേറ്റം. കെ വി മഹാദേവൻ ആയിരുന്നു ഈ ചിത്രത്തിന്റെ സംഗീതം. ചെമ്പോലും സീതാരാമ ശാസ്ത്രി എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർഥ പേര്. കെ വിശ്വനാഥ്- കെ വി മഹാദേവൻ കൂട്ടുകെട്ടിൽ തന്നെ 1986ൽ പുറത്തെത്തിയ തെലുങ്ക് ചിത്രം 'സിരിവെണ്ണല'യിലെ സൂപ്പർഹിറ്റ് ഗാനങ്ങളുടെ രചയിതാവ് ആയതോടെയാണ് സിനിമയുടെ പേര് സ്വന്തം പേരിന്റെ ഭാഗമായത്.
പാട്ടെഴുത്തുകാരൻ എന്നതിനൊപ്പം തിരക്കഥാകൃത്ത് കൂടിയായിരുന്നു അദ്ദേഹം. ക്ഷണ ക്ഷണം, സ്വർണ്ണ കമലം, സ്വാതി കിരണം, ശ്രുതിലയലു, സിന്ദൂരം, നൂവേ കവാലി, ഒക്കഡു എന്നിവയാണ് അക്കൂട്ടത്തിൽ പ്രധാനപ്പെട്ടവ. നിരവധി പുരസ്‌കാരങ്ങളും തേടിയെത്തി. നന്ദി അവാർഡ് 11 തവണും ഫിലിംഫെയർ അവാർഡ് നാല് തവണയും അദ്ദേഹത്തിന് ലഭിച്ചു. 2019ൽ പത്മശ്രീ പുരസ്‌കാരം നൽകി രാജ്യം ആദരിച്ചിരുന്നു.
പുറത്തിറങ്ങാനിരിക്കുന്ന എസ് എസ് രാജമൗലി ചിത്രം 'ആർആർആറി'ൽ കീരവാണി സംഗീതം പകർന്ന 'ദോസ്തി' എന്ന ഗാനത്തിന്റെ വരികളും സീതാരാമ ശാസ്ത്രിയുടേതാണ്.


