ഡാളസ്സ്: നോർത്ത് അമേരിക്കയിൽ ആദ്യമായി സ്ഥാപിക്കുന്ന ശിവഗിരി മഠത്തിന്റെ ശാഖാ ഭൂമി പൂജ ഒക്ടോബർ 11 ന് ഡാളസ്സിൽ നടക്കും.

അമേരിക്കൻ ഐക്യ നാടുകളിൽ ഗുരുദേവ ദർശനം പ്രചരിപ്പിക്കുന്നതിന് ഗുരു ഭക്തരുടേയും, സജ്ജനങ്ങളുടേയും ഉദാരമായ സഹായ സഹകരണത്തോടെ ഡാളസ്സിലെ ഗ്രാന്റ് പ്രെയറിയിലാണ് ശാഖ സ്ഥാപിക്കുന്നതിനുള്ള സ്ഥലം ലഭിച്ചിരിക്കുന്നത്.

ഗുരുദേവ ക്ഷേത്രം പ്രാർത്ഥനാ മന്ദിരം ശ്രീ നാരായണ ഗുരു ലൈബ്രറി, ഗവേഷണ കേന്ദ്രം യോഗ, ആയുർവേദം തുടങ്ങിയവക്കുള്ള കേന്ദ്രം ഉൾപ്പെടെയാണ് ആദ്യ ഘട്ടമായി ഈ കെട്ടിട സമുച്ചയത്തിൽ ആരംഭിക്കുവാൻ ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

ഗുരുപൂജ, ശാന്തി ഹവനം, എന്നിവയോടെയാണ് ഭൂമി പൂജ. ഗുരുധർമ്മ പ്രചാരണ സഭാ സെക്രട്ടറിയും, ബോൽസംഗവുമായ സ്വാമി ഗുരു പ്രസാദ് ചടങ്ങുകൾക്ക് നേതൃത്വം നൽകും. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും ഗുരുഭക്തരും ചടങ്ങിൽ പങ്കെടുക്കും .

കൂടുതൽ വിവരങ്ങൾക്ക് 317 647 6668