തിരുവനന്തപുരം, ഡിസംബർ 20: ശ്രീ നാരായണ ഗുരുദേവൻ അരുൾ ചെയ്ത കൽപ്പനകൾ ജീവിതത്തിൽ ഫലപ്രദമായി നടപ്പിലാക്കിയ ലോകമെമ്പാടുമുള്ള മഹദ് വ്യക്തിത്വങ്ങളെ ശിവഗിരി ധർമ്മ സംഘം ആദരിക്കുകയാണ്. കഴിഞ്ഞ വർഷം മുതലാണ് ഈ പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുള്ളത്. ഇപ്രാവശ്യം ആദരിക്കുവാനായി തെരഞ്ഞെടുത്തിട്ടുള്ളത് ഇവരെയാണ്.

സാജൻ പിള്ള സി ഇ ഒ യു എസ് ടി ഗ്ലോബൽ, യു എസ് (വിവരസാങ്കേതികം, വ്യവസായം); വി പി നന്ദകുമാർ എം ഡി മണപ്പുറം ഫിനാൻസ്(സാമ്പത്തികം); സൂസൻ വോൺ സൂറി സ്വിറ്റ്‌സർലൻഡ് (സാമൂഹ്യ പ്രവർത്തനം); പാണക്കാട് സയിദ് സാദിക്കലി ശിഹാബ് തങ്ങൾ മുസ്ലിം ലീഗ് നേതാവ് (പൊതുപ്രവർത്തനം); രൂപ ജോർജ്, മാനേജിങ് പാർട്ണർ ബേബി മറൈൻ ഇന്റർനാഷണൽ(വ്യവസായം, സാംസ്‌കാരികം); സി വിഷ്ണുഭക്തൻ , എം ഡി, ന്യൂ രാജസ്ഥാൻ മാർബിൾസ് (വ്യവസായം); സ്വാമി നിരഞ്ജൻവർമ വാഗ്ഭട് ഗോശാല കാഞ്ചീപുരം (ആത്മീയം); ഖുതുബുസ്സമാൻ ശൈഖ് യൂസഫ് സുൽത്താൻ ഷാ ഖാദിരി ചിസ്തി എം ഡി തഖ്ദീസ് ഹോസ്പിറ്റൽ (ആത്മീയം, ആരോഗ്യം); രാജ് ഗോപാൽ നായർ എം ഡി വെസ്റ്റൽ ഷിപ്പിങ്, മസ്‌കറ്റ് (വാണിജ്യം); അനിൽകുമാർ ടി വി എം ഡി അമ്പാടിയിൽ മിൽക്ക് (കാർഷികം)

ഡിസംബർ 31 ന് ശിവഗിരിയിൽ തീർത്ഥാടക ലക്ഷങ്ങളെ സാക്ഷിയാക്കി പ്രമുഖ വ്യക്തികൾ പുരസ്‌കാര ജേതാക്കളെ ആദരിക്കുമെന്ന് ശിവഗിരി ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, തീർത്ഥാടക കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, മുതിർന്ന മാധ്യമ പ്രവർത്തകൻ മിൽട്ടൻ ഫ്രാൻസിസ്, മീഡിയ കോ ഓർഡിനേറ്റർ വണ്ടന്നൂർ സന്തോഷ് എന്നിവർ അറിയിച്ചു.