- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഫ്റ്റ് ഡ്രിങ്ക്സ് അടക്കമുള്ള ജങ്ക് ഫുഡുകൾ ഉപേക്ഷിച്ച് വർഷങ്ങളായി; തന്റെ ശീലം നാലരവയസുള്ള മകളിലും പകരാൻ ശ്രമിക്കാറുണ്ട്; ആളുകളെ പറ്റിക്കുന്ന തരത്തിലുള്ള പരസ്യചിത്രങ്ങളോടും താതപര്യമില്ല; നയം വ്യക്തമാക്കി ശിവകാർത്തി
തെന്നിന്ത്യയിൽ വിജയക്കൊടി പാറിച്ച് യുവനടനിൽ നിന്ന് ഒന്നാം നിര നായകനിലേ ക്കെത്തിയ നടനാണ് ശിവകാർത്തികേയൻ. നടന്റെ ഡേറ്റിനാണ് നിരവധി സംവിധായകരും പരസ്യ കമ്പനികളും കാത്ത് നില്ക്കുകയാണ്. അടുത്തിടെയാണ് നടനും ഫഹദും നയൻതാരയും ഒന്നിച്ച വേലൈക്കാരൻ റീലിസ് ചെയ്തത്.ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ശീതളപാനീയങ്ങൾ, ബർഗ്ഗർ, തുടങ്ങിയ ജങ്ക് ഫുഡുകൾ എന്നിവയ്ക്കെതിരെ പ്രതിഷേധവുമായെത്തിയ ചലച്ചിത്രമാണ് വേലയ്ക്കാരൻ.കഴിഞ്ഞ ദിവസം നടൻ താൻ എന്തുകൊണ്ട് ഈ സിനിമയിൽ അഭിനയിക്കാൻ തയ്യാറായി എന്നതിനെപ്പറ്റി തുറന്ന് പറയുകയുണ്ടായി. താൻ ജങ്ക് ഫുഡുകൾ താൻ ഉപേക്ഷിച്ചിട്ട് വർഷങ്ങളായെും എന്റെ ശരീരത്തിന് നല്ലതല്ലെന്ന് തോന്നിയിട്ട് തന്നെയാണ് ആ ശീലം താൻ ഒഴിവാക്കിയതെന്നും നടൻ വ്യക്തമാക്കി.തന്റെ ഈ ശീലങ്ങൾ നാലരവയസ്സുള്ള തന്റെ മകളിലും പകരാൻ താൻ ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ പിസ്സ, ബർഗർ തുടങ്ങിയ യാതൊരുവിധ ജങ്ക് ഫുഡുകളും അവൾക്ക് നൽകിയിട്ടില്ല. ശരീരത്തെ ബാധിക്കുന്ന ഇത്തരം ഭക്ഷണങ്ങൾ ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതമെന്നും ശിവകാർത്തി
തെന്നിന്ത്യയിൽ വിജയക്കൊടി പാറിച്ച് യുവനടനിൽ നിന്ന് ഒന്നാം നിര നായകനിലേ ക്കെത്തിയ നടനാണ് ശിവകാർത്തികേയൻ. നടന്റെ ഡേറ്റിനാണ് നിരവധി സംവിധായകരും പരസ്യ കമ്പനികളും കാത്ത് നില്ക്കുകയാണ്. അടുത്തിടെയാണ് നടനും ഫഹദും നയൻതാരയും ഒന്നിച്ച വേലൈക്കാരൻ റീലിസ് ചെയ്തത്.ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ശീതളപാനീയങ്ങൾ, ബർഗ്ഗർ, തുടങ്ങിയ ജങ്ക് ഫുഡുകൾ എന്നിവയ്ക്കെതിരെ പ്രതിഷേധവുമായെത്തിയ ചലച്ചിത്രമാണ് വേലയ്ക്കാരൻ.കഴിഞ്ഞ ദിവസം നടൻ താൻ എന്തുകൊണ്ട് ഈ സിനിമയിൽ അഭിനയിക്കാൻ തയ്യാറായി എന്നതിനെപ്പറ്റി തുറന്ന് പറയുകയുണ്ടായി.
താൻ ജങ്ക് ഫുഡുകൾ താൻ ഉപേക്ഷിച്ചിട്ട് വർഷങ്ങളായെും എന്റെ ശരീരത്തിന് നല്ലതല്ലെന്ന് തോന്നിയിട്ട് തന്നെയാണ് ആ ശീലം താൻ ഒഴിവാക്കിയതെന്നും നടൻ വ്യക്തമാക്കി.തന്റെ ഈ ശീലങ്ങൾ നാലരവയസ്സുള്ള തന്റെ മകളിലും പകരാൻ താൻ ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ പിസ്സ, ബർഗർ തുടങ്ങിയ യാതൊരുവിധ ജങ്ക് ഫുഡുകളും അവൾക്ക് നൽകിയിട്ടില്ല. ശരീരത്തെ ബാധിക്കുന്ന ഇത്തരം ഭക്ഷണങ്ങൾ ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതമെന്നും ശിവകാർത്തി പറഞ്ഞു.
കൂടാതെ ജങ്ക് ഫുഡുകൾക്കായുള്ള പരസ്യങ്ങളിൽ താൻ ഇനി അഭിനയിക്കില്ലെന്നും താരം പറഞ്ഞു.എന്റെ മകൾക്ക് നൽകാത്ത സാധനങ്ങൾ വാങ്ങാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നത് ശരിയല്ലെന്നും തോന്നിയതുകൊണ്ടാണ് ഈ തീരുമാനമെടുത്തതെന്നും ശിവകാർത്തി പറഞ്ഞു.