മാധ്യമങ്ങളടക്കം ലേഡിസൂപ്പർ സ്റ്റാറെന്ന് വിശേഷിപ്പിക്കുന്ന നടിയാണ് നയൻതാര. കാരണം മറ്റൊന്നല്ല. കിടിലൻ കഥാപാത്രങ്ങളുമായി സിനിമ ലോകം കീഴടക്കുകയാണ് നടി നയൻതാര. വിവാദങ്ങളും ഗോസിപ്പുകളെയൊന്നും നടി തിരിഞ്ഞ് നോക്കാറുപോലുമില്ല. കൈനിറയെ ചിത്രങ്ങളുമായി തമിഴിലെ നമ്പർ വൺ റാണിയായി മാറിയതിന് പിന്നിൽ നടിയുടെ ആത്മാർത്ഥതയും കൃത്യനിഷ്ടയുമാണ് കാരണമെന്നാണ് നടൻ ശിവകാർത്തികേയൻ പറയുന്നത്.

റിലീസിനെത്തുന്ന സിനിമയുടെ പ്രചരണ പരിപാടിക്കിടെ നയൻതാരയെ കുറിച്ച് ശിവകാർത്തികേയനോട് ചോദിച്ചപ്പോഴാണ് നടൻ നടിയെക്കുറിച്ച് പറഞ്ഞത്.. ്‌സിനിമയുടെ സെറ്റിൽ നയൻതാരയെ ആരെങ്കിലും ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിച്ചാൽ അങ്ങനെ വിളിക്കരുത് എന്നാണ് നയൻതാര പറയാറുള്ളത്. സൂപ്പർസ്റ്റാർ പദവി നയൻതാര എന്ന വ്യക്തിയെ ഒട്ടും മാറ്റിയിട്ടില്ലെന്നും നടൻ പറയുന്നു. ജോലി ചെയ്യുന്ന കാര്യത്തിൽ കൃത്യനിഷ്ഠയും ആത്മാർത്ഥതയും കാണിക്കുന്ന നടിയാണ് നയൻസ് എന്നാണ് ശിവകാർത്തികേയൻ പറയുന്നത്. ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നത് വെറുതെയല്ല നയൻതാര സത്യസന്ധയാണെന്നും അവർക്ക് ലഭിക്കുന്ന അവസരങ്ങൾ കൃത്യമായി തിരഞ്ഞെടുക്കുന്നുവെന്നും നടൻ പറഞ്ഞു.

നല്ല സിനിമകൾ ചെയ്യുന്നു എന്ന് മാത്രമല്ല കിട്ടുന്ന കഥാപാത്രത്തെ തനിക്ക് കഴിയുന്ന തരത്തിൽ മികച്ചതാക്കുന്ന നടിയാണ് നയൻസ്. നയൻതാര നായികയായി അഭിനയിക്കുന്ന പുതിയ സിനിമയാണ് വേലൈക്കാരൻ. ശിവകാർത്തികേയൻ നായകനായി അഭിനയിക്കുന്ന സിനിമയിൽ ഫഹദ് ഫാസിലാണ് മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഈ മാസം തിയറ്ററുകളിൽ പ്രദർശനത്തിനെത്തും