തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആശുപത്രിയിൽ. വൈറൽ ഫീവറിനെ തുടർന്ന് ചികിത്സയുടെ ഭാഗമായാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശിവൻകുട്ടിയുടെ അഞ്ചു ദിവസത്തെ പൊതുപരിപാടികൾ റദ്ദാക്കിയതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.