- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡെയ്ലി വേജസിൽ വാക്സിൻ എടുക്കാത്ത അദ്ധ്യാപകരുണ്ടെങ്കിൽ അവർ ഇനി ജോലിക്ക് വരേണ്ടതില്ല; വാക്സിന് എടുക്കാത്ത സ്ഥിര അദ്ധ്യാപകർക്ക് ഓൺലൈൻ ക്ലാസും; സ്‌കൂൾ തുറക്കലിൽ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നുവെന്ന് മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നതിനുള്ള ക്രമീകരണങ്ങളെല്ലാം ഒരുക്കിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കുട്ടികളെ സ്‌കൂളിൽ വിടുന്നതിന് രക്ഷാകർത്താക്കൾക്ക് ഒരു തരത്തിലുള്ള ഉത്കണ്ഠയും ആവശ്യമില്ലെന്നും എല്ലാ ഉത്തരവാദിത്വവും സർക്കാർ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം റഞ്ഞു.
സ്‌കൂൾ തുറന്നാൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചും ആദ്യ രണ്ടാഴ്ചയിലെ അക്കാദമിക് പ്രവർത്തനങ്ങൾ സംബന്ധിച്ചും മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്. സ്‌കൂളുകളിൽ ആകെ കുട്ടികളുടെ എണ്ണം 25% ആയി ക്രമീകരിക്കണം. ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ വീതം ആയിരിക്കണം ഇരിക്കേണ്ടത്. കുട്ടികൾ ഭക്ഷണം കഴിക്കുമ്പോൾ ഒന്നിച്ചിരുന്ന് കഴിക്കാതെ രണ്ട് മീറ്റർ അകലംപാലിക്കണം.
അദ്ധ്യാപക ക്ഷാമമുള്ള ഇടങ്ങളിൽ അദ്ധ്യാപകരെ നിയമിക്കുന്നതിനും 1800ഓളം പ്രധാനാധ്യാപകരെ നിബന്ധനകളുടെ അടിസ്ഥാനത്തിൽ നിയമിക്കാനും നടപടിയെടുത്തിട്ടുണ്ട്. ഇനി ഫിറ്റ്നസ് ലഭിക്കാനുള്ള സ്‌കൂളുകളുടെ എണ്ണം 446 ആണ്. 2282 അദ്ധ്യാപകർ വാക്സിൻ എടുക്കാത്തതായുണ്ട്. ഈ അദ്ധ്യാപകരോട് സ്‌കൂളുകളിൽ വരേണ്ടതില്ലെന്ന് വാക്കാൽ നിർദ്ദേശം കൊടുത്തിട്ടുണ്ട്. അവർ വീടുകളിൽ ഇരുന്ന് ഓൺലൈൻ ആയി കുട്ടികളെ പഠിപ്പിച്ചാൽ മതി. ഡെയ്ലി വേജസിൽ വാക്സിൻ എടുക്കാത്ത അദ്ധ്യാപകരുണ്ടെങ്കിൽ അവർ ഇനി ജോലിക്ക് വരേണ്ടതില്ല.
15452 സ്‌കൂളുകളിൽ നൂറിന് താഴെയുള്ള സ്‌കൂളുകളിൽ മാത്രമാണ് അണുനശീകരണം നടത്താൻ ബാക്കിയുള്ളത്. സ്‌കൂളുകളുടെ പ്രവർത്തനം സുഗമമാക്കുന്നതിന് ഫണ്ട് എത്തിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. സോപ്പ്, ഹാൻഡ് വാഷ്, ബക്കറ്റ് തുടങ്ങിയവ വാങ്ങുന്നതിന് 2.85 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.