- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ ഗെയിംസ് ഫണ്ട് റസിഡൻസ് അസോസിയേഷന് നൽകി; പങ്കുപറ്റിയതിൽ യുവജന സംഘടനകളും; കണക്കുകൾ പുറത്തുവിടാൻ തിരുവഞ്ചൂരിനെ വെല്ലുവിളിച്ച് ശിവൻകുട്ടി എംഎൽഎ
തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ പേരിൽ റസിഡന്റ്‌സ് അസോസിയേഷനുകൾക്കും യുവജന സംഘടനകൾക്കും തുക അനുവദിച്ചതെന്തിനെന്നും എത്രയെന്നും കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കണമെന്ന് വി.ശിവൻകുട്ടി എംഎൽഎ ആവശ്യപ്പെട്ടു. ഗെയിംസ് നടക്കാത്ത 175 സ്‌റ്റേഡിയങ്ങളുടെ നിർമ്മാണത്തിനും പുനരുദ്ധാരണത്തിനും പണം അനുവദിച്ചിട്ടുണ്ട്. കാസർക
തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ പേരിൽ റസിഡന്റ്‌സ് അസോസിയേഷനുകൾക്കും യുവജന സംഘടനകൾക്കും തുക അനുവദിച്ചതെന്തിനെന്നും എത്രയെന്നും കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കണമെന്ന് വി.ശിവൻകുട്ടി എംഎൽഎ ആവശ്യപ്പെട്ടു. ഗെയിംസ് നടക്കാത്ത 175 സ്‌റ്റേഡിയങ്ങളുടെ നിർമ്മാണത്തിനും പുനരുദ്ധാരണത്തിനും പണം അനുവദിച്ചിട്ടുണ്ട്.
കാസർകോട് ശ്രീപള്ളിച്ചൽ യുവജനവേദി, തിരുവനന്തപുരത്ത് ജവഹർനഗർ റസിഡന്റ്‌സ് അസോസിയേഷൻ, മെഡിക്കൽ കോളേജ് ടാഗോർ ഗാർഡൻസ് , കോട്ടയം ഗ്രീൻവാലി റസിഡന്റ്‌സ് അസോസിയേഷൻ, ജഗതി മില്ലേനിയം അപ്പാർട്ടുമെന്റ്‌സ് തുടങ്ങി നിരവധി സ്വകാര്യ സംഘടനകൾക്ക് പണം അനുവദിച്ചിട്ടുണ്ട്. ഫണ്ട് മാറ്റി ചിലവഴിച്ച തിരുവഞ്ചൂരാണ് മത്‌സരം നടക്കാത്ത മൂന്ന് സ്‌റ്റേഡിയങ്ങൾക്ക് ഇടതു മുന്നണി ഭരണകാലത്ത് പണം അനുവദിച്ചെന്ന നുണ പ്രചരിപ്പിക്കുന്നതെന്നും ശിവൻകുട്ടി പ്രസ്താവനയിൽ പറഞ്ഞു.
നേരത്തെ ഇടത് സർക്കാരിന്റെ കാലത്ത് ദേശീയ ഗെയിംസ് ഫണ്ട് വകമാറ്റിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചിരുന്നു. പേരൂർക്കട തങ്കമ്മ സ്റ്റേഡിയത്തിലേയും ആലപ്പുഴ സ്റ്റേഡിയത്തിലേയും നവീകരണങ്ങൾ ഉയർത്തിയായിരുന്നു അത്. എന്നാൽ ഇതു രണ്ടും സർക്കാർ ഫണ്ടുപയോഗിച്ചാണെന്ന് അന്നത്തെ കായികമന്ത്രി വിജയകുമാർ വ്യക്തമാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഫണ്ട് വെട്ടിപ്പിന്റെ കൂടുതൽ തെളിവുമായി ശിവൻകുട്ടിയും രംഗത്ത് വരുന്നത്.
ദേശീയ ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന സിബിഐയ്ക്ക് ഇതു സംബന്ധിച്ച തെളിവുകൾ ശിവൻകുട്ടി കൈമാറുമെന്നാണ് സൂചന.