- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂൾ ബസ് വാങ്ങാൻ പൊതുജനങ്ങളുടെ സഹായംതേടും; പ്രത്യേക കെഎസ്ആർടിസി ബസ്സും പരിഗണനയിൽ; വിഷയത്തിൽ ഗതാഗത മന്ത്രിയുമായി കൂടിക്കാഴ്ച്ച ചൊവ്വാഴ്ച്ച
തിരുവനന്തപുരം: സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ ഉയർന്നേക്കാവുന്ന കുട്ടികളുടെ യാത്രാപ്രശ്നം സംബന്ധിച്ച് സർക്കാർ ചർച്ച നടത്തിവരികയാണെന്ന് വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി അറിയിച്ചു. വിഷയം സംബന്ധിച്ച് ചൊവ്വാഴ്ച ഗതാഗതമന്ത്രിയുമായി ചർച്ച നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
ബസുകൾ വാങ്ങാൻ എല്ലാ സ്കൂളുകൾക്കും ഫണ്ട് നൽകുക സർക്കാരിന് ബുദ്ധിമുട്ടാകും. പിടിഎക്ക് ഫണ്ട് കുറവുള്ള സ്കൂളുകൾക്ക് പൊതുജനങ്ങളുടെ സഹായം വേണം. ഇതിന് എംഎൽഎ.മാരുടെയും എംപി.മാരുടെയും മറ്റ് ജനപ്രതിനിധികളുടെയും സഹായം ആവശ്യമാണ്. ഇതിനുവേണ്ടി അദ്ധ്യാപക സംഘടനകൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉൾപ്പടെയുള്ളവരുമായി ചർച്ച നടത്തും.
കെഎസ്ആർടിസി കുട്ടികളെ മാത്രം കൊണ്ടുപോകുന്ന തരത്തിൽ ക്രമീകരിക്കും. ഇക്കാര്യം ചൊവ്വാഴ്ച ഗതാഗതമന്ത്രിയുമായി ചർച്ച നടത്തും.-മന്ത്രി പറഞ്ഞു. സ്കൂളുകൾ തുറക്കുമെങ്കിലും വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ