- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്എസ്എൽസി വിജയശതമാനം 99.26.. ട്രോളാനൊന്നും ഞാനില്ലെന്ന് അബ്ദുറബ്ബ്; കുട്ടികൾ പഠിച്ച് നന്നാവട്ടെ അവരെ എന്തിനാ ട്രോളുന്നെ എന്ന് തിരിച്ചടിച്ച് ശിവൻകുട്ടിയും; ഫലപ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽമീഡിയയിൽ വിദ്യാഭ്യാസ മന്ത്രിയും മുന്മന്ത്രിയും തമ്മിൽ പോസ്റ്റ്പോര്
തിരുവനന്തപുരം: എസ് എൽ സി പരീക്ഷാഫലപ്രഖ്യാപനത്തിന് പിന്നാലെ ഫേസ്‌ബുക്കിൽ പോസ്റ്റ്‌പോരുമായി വിദ്യാഭ്യാസ മന്ത്രിയും മുൻവിദ്യാഭ്യാസ മന്ത്രിയും.മുൻ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദു റബ്ബും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുമാണ് പോസ്റ്റുകളിലുടെ മറുപടി നൽകിയത്.
കൂടിയ വിജയശതമാനം ചൂണ്ടിക്കാട്ടിയാണ് അബ്ദു റബ്ബ് ഫേസ്‌ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. 'എസ്എസ്എൽസി വിജയശതമാനം 99.26. കുട്ടികളേ, നിങ്ങള് പൊളിയാണ്...എല്ലാവർക്കും അഭിനന്ദനങ്ങൾ! ട്രോളാനൊന്നും ഞാനില്ല. എല്ലാവർക്കും സുഖമല്ലേ...!' എന്നാണ് അബ്ദു റബ്ബിന്റെ പോസ്റ്റ്.
ഇതിന് മറുപടിയുമായി വി ശിവൻകുട്ടി ഉടൻ രംഗത്തെത്തി. 'കുട്ടികൾ പാസാവട്ടന്നെ...എന്തിനാ അവരെ ട്രോളാൻ നിൽക്കുന്നെ' എന്നാണ് വിദ്യാഭ്യാസമന്ത്രി കുറിച്ചിരിക്കുന്നത്.
അബ്ദു റബ്ബ് വിദ്യാഭ്യാസ മന്ത്രി ആയിരുന്ന സമയത്ത് വിജയ ശതമാനം കൂടുതലായതിന് വിമർശിച്ച് എൽഡിഎഫ് രംഗത്തുവന്നിരുന്നു. സർക്കാരിന്റെ പ്രതിച്ഛായ വർധിപ്പിക്കാനായി യോഗ്യതയില്ലാത്തവരെയും വിജയിപ്പിച്ചു എന്നായിരുന്നു എൽഡിഎഫിന്റെ അന്നത്തെ ആരോപണം.
എന്നാൽ, എൽഡിഎഫ് ഭരണകാലത്ത് വിജയശതമാനം അടിക്കടി ഉയരുകയുണ്ടായി. കഴിഞ്ഞ തവണയും എസ്എസ്എൽസി ഫലം വന്നപ്പോൾ, കൂട്ടത്തോടെ വിജയിപ്പിക്കുകയാണ് ചെയ്തത് എന്നാരോപിച്ച് അബ്ദു റബ്ബ് രംഗത്തുവന്നിരുന്നു.