ലണ്ടൻ: ഇന്ന് ലോകമെങ്ങും ഇന്ത്യൻ സമൂഹം മഹാശിവരാത്രി ആഘോഷിക്കുകയാണ് . മലയാളികളേക്കാൾ ശിവരാത്രി ആഘോഷം വടക്കേ ഇന്ത്യയിലാണ് കൂടുതൽ പ്രകടമായിട്ടുള്ളത്. വലിയ ആഘോഷമാണ് ക്ഷേത്രങ്ങളിലും വീടുകളിലും ഒക്കെ സംഘടിപ്പിക്കുന്നത് . വെറും ആഘോഷം എന്നതിലുപരി ഭക്ഷണം ഉപേക്ഷിച്ചു വൃതം എടുക്കുന്നതും ശിവ സ്തുതിയിൽ മുഴുകുന്നതുമൊക്കെയാണ് പ്രധാനം . എന്നാൽ ആഘോഷത്തെക്കാളുപരി ഈ ദിനത്തിന് ജീവജാലങ്ങളുമായി ഭൂമിയും സൗരയൂഥവും കൂടുതൽ സജീവമായി ഇടപെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നതാണു ശിവരാത്രി ആഘോഷത്തെ ശാസ്ത്രത്തിന്റെ കണ്ണിലൂടെ കാണുന്നവർ തിരിച്ചറിയുന്നത് .

ശരീരത്തെയും മനസിനെയും കൂടുതൽ സജീവമാക്കി നിർത്തി ശിവരാത്രി ദിനത്തിലെ രാത്രിയിൽ സൃഷ്ടിക്കപ്പെടുന്ന അധിക ഊർജ്ജത്തെ സ്വശരീരത്തിൽ എത്തിക്കുന്നതിനാണ് പൂർവികർ ഉണ്ണാതെയും ഉറങ്ങാതെയും വൃതം എടുത്തിരുന്നതെന്നു വിവക്ഷിക്കപ്പെടുന്നു . ഇതോടെ മനസ് കൂടുതൽ ഏകാഗ്രമാകുമെന്നും ശരീരം ഉണർവ് തേടുമെന്നും പറയപ്പെടുന്നു.

തിരശ്ചീന ദിശയിൽ കിടക്കുന്ന ശരീരത്തിന് ഊർജ്ജകീകരണ ശേഷി കുറവാണു എന്നതും ഉണർന്നിരിക്കാൻ പൂർവിക ഭാരതീയരെ ആരും പഠിപ്പിക്കേണ്ടിയിരുന്നില്ല . കാരണം അക്കാലത്തു സ്വയാർജ്ജിത അറിവുകളിലൂടെയാണ് കൂടുതൽ സംമൂഹിക വികാസം സംജാതമായിരുന്നത് . എന്നാൽ ശാസ്ത്രവും ആധുനികതയും ഇന്ത്യൻ സമൂഹത്തിൽ നിയന്ത്രണം ഏറ്റെടുത്തപ്പോൾ പൂർവികമായ പല പ്രായോഗിക അറിവുകളും മനുഷ്യന് നഷ്ടമാകുക ആയിരുന്നു .

പല കാര്യങ്ങളും ആചാരങ്ങളിലും അനുഷ്ട്ടങ്ങളിലും കെട്ടിയിടപ്പെട്ടിരുന്നതിന്റെ ശാസ്ത്രീയത തിരഞ്ഞു പോയാൽ ആത്യന്തികമായി മനുഷ്യ ജീവന് ഗുണപ്രദമായിരുന്നു അത്തരം കാര്യങ്ങൾ എന്ന് കണ്ടെത്താനും കഴിയുന്നുണ്ട് . ഇത്തരം ചില കണ്ടെത്തലുകൾ ശിവരാത്രിയെ കുറിച്ച് പ്രധാനമാണെന്ന് പറയുകയാണ് സൗത്ത് എൻഡിലെ മലയാളി നേഴ്സിങ് വിദ്യാർത്ഥിനിയായ ജ്യോത്സ്‌ന സെബാസ്റ്റ്യൻ.

ശിവരാത്രി എന്ന പദം സയൻസുമായ് എങ്ങനെ ബന്ധപെട്ടു കിടക്കുന്നു ?

ശിവ എന്ന പേരുകേൾക്കുമ്പോൾ മനസിലേക്കോടിവരുന്നത് ഹൈന്ദവ ദൈവമുഖമാണ്. പക്ഷെ ഭൂമിക്കുണ്ടാവുന്ന ചില ചിലമാറ്റങ്ങൾ..ഗുരുത്വാകർഷണ ബലത്തിന്റെ ഏറ്റകുറച്ചിലുകൾ എന്നിവയൊക്കെ അനുസരിച്ചുവരുന്ന ഒരു പ്രേത്യേക ദിവസത്തിനു ഇന്ത്യൻ കൾചർ അനുസരിച്ചു ശിവരാത്രി എന്ന പദം വന്നു.

എന്തിനേറെ നമഃശിവായ എന്ന വാക്കിനർത്ഥം തന്നെ
ന- ഭൂമിയും
മ- ജലവും
ശീ- അഗ്‌നിയും
വാ- വായുവും
യ- എന്നാൽ സ്പേസുമടങ്ങിയ ഭൂമിയുടെ അഞ്ച് എലെമെന്റ്‌സ് ആണന്നറിഞ്ഞപ്പോൾ കൂടുതൽ അറിയാൻ ഇമ്പമായി. അതിൽ കണ്ടെത്തിയ ചില സത്യങ്ങളിവിടെ കുറിക്കട്ടെ ...

മഹാശിവരാത്രിയെന്ന സങ്കല്പ ദിവസവും നമ്മൾ വസിക്കുന്ന പ്ലാനെറ്റും സോളാർ സിസ്റ്റവും ഗാലക്‌സിയും കോസ്‌മോസുമൊക്കെയായ് വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു .

അങ്ങനെയിരിക്കെ ശിവരാത്രി എന്ന് പേരിട്ടിരിക്കുന്ന ആ പ്രേത്യേക ദിവസത്തിൽ, കറങ്ങിക്കൊണ്ടിരിക്കുന്ന നമ്മളുടെ പ്ലാനറ്റ് ഒരു പ്രേത്യേക പൊസിഷനിലേക്ക് വരുന്നതുമൂലം അത് ഭൂമിയിലെ ജീവജാലങ്ങളെയും നദികളെയും ഒരു പ്രത്യേകതരത്തിൽ ബാധിക്കുന്നു. അതോടൊപ്പം തന്നെ ഭൂമിയുടെ വടക്കൻ അർദ്ധഗോളത്തിനു വരുന്ന ചില മാറ്റങ്ങൾ നിമിത്തം ഭൂമിയിലെ ജലനിരപ്പുയരുകയും പൂര്ണചന്രനുദിക്കുകയും മൽസ്യ ബന്ധനം നടത്തുന്നവർക്ക് കൂടുതൽ ഉപകാരപ്രദമാകുകയുമൊക്കെ ചെയ്യുന്നു .

അന്നേദിവസം ജലനിരപ്പിനു സംഭവിക്കുന്ന മാറ്റം പോലെത്തന്നെ 70 ശദമാനം ജലാംശനിര്മിതമായ നമ്മുടെ ശരീരത്തിലും ചില മാറ്റങ്ങൾക്ക് ആ ദിവസം കാരണമാകുന്നു (increase the fluid level). അതുമൂലം നമ്മുടെ സന്തോഷത്തിന്റെയും എനർജിയുടെയും ലെവലോക്കെ പതഞ്ഞു പൊങ്ങാൻ പറ്റിയ പാകത്തിൽ ആ ഒരു പ്രത്യേക ദിവസത്തെ ഭൂമി നമുക്കായ് ഒരുക്കിയിരിക്കുന്നു . കൂടാതെ അന്നേ ദിവസം മാനസിക അസുഖങ്ങളുള്ളവരുടെയൊക്കെ രോഗം മൂർച്ഛിക്കുന്നതിനു കാരണം ഫുൾ മൂൺ അല്ല മറിച്ചു ഭൂമിയിൽ ഉണ്ടാകുന്ന ഈ മാറ്റമാണ്.

അങ്ങനെയുള്ള ആ രാത്രിയിൽ 70 ശതമാനം ജലാംശമുള്ള നമ്മൾ എഴുന്നേറ്റിരിക്കുന്നതിലൂടെ നമ്മുടെ ശരീരം ലംബ നിലയിൽ ആവുകയും ആ ദിവസത്തിന്റെ പൂർണ ഭലം നമ്മുക്ക് ആസ്വദിക്കാൻ പറ്റുകയും ചെയ്യും. പക്ഷെ മറിച്ചു അന്നേദിവസം രാത്രിയിൽ നമ്മൾ കിടക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിന്റെ പൊസിഷൻ തിരശ്ചീനമാകുന്നതിലൂടെ നമ്മുടെ ശരീത്തിൽ ചില നെഗറ്റീവ് മാറ്റങ്ങൾക്കിട വരുത്താം.

അതിനെ തടയുന്നതിനാണ് ശിവരാത്രി ദിവസം എല്ലാവരും ഉണർന്നിരിക്കുന്നതും . ചിലർ ഉത്സവപ്പറമ്പിലും മറ്റും രാത്രികാല സമയം മുഴുവൻ ചെലവഴിക്കുമ്പോൾ മറ്റുചിലർ ചീട്ടുകളിയും സ്ട്രീറ്റ് ഷോസുകളും പാതിരാ സിനിമ കാണലുമൊക്കെയായ് ( 3 രാത്രി ഷോ കൾ പതിവാണ് ) കഴിയാവുന്നതും തങ്ങളുടെ ശരീരം ലംബമായി നിർത്താൻ ശ്രമിക്കുന്നതും .
ഈ ഒരുദിവസത്തിന്റെ കൂടുതൽ ബെനെഫിറ്റ്‌സും മറ്റുള്ള ജീവജാലങ്ങളെക്കാൾ മനുഷ്യരായ നമുക്ക് അനുഭവിക്കാൻ പറ്റുന്നത് നമ്മുടെ സ്‌പൈൻ മാത്രമേ വെർട്ടിക്കൽ ആയി നിലനിൽക്കുന്നുള്ളു എന്നതുതന്നാണ് ..

ഇതൊക്കെ അറിയുമ്പോൾ സത്യത്തിൽ ഇന്ത്യൻ കൾച്ചറിനെന്തൊരു ബ്യുട്ടിയാണല്ലേ ?