- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണ്ണ കടത്തിൽ പ്രതിയാക്കാത്തത് കസ്റ്റംസ് കേസിന് വേണ്ട തെളിവില്ലാത്തതു കൊണ്ട്; ഭീകര ബന്ധം തെളിയിക്കുക ബുദ്ധിമുട്ടായതിനാൽ എൻഐഎയും വിട്ടു; ശിവശങ്കറിനെ കുടുക്കി ഒടുവിൽ എൻഫോഴ്സ്മെന്റ് ഇടപെടൽ; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ഇഡി വീണ്ടും ചോദ്യം ചെയ്യും. ഏത്രയും വേഗമെത്താൻ നിർദ്ദേശം; ആരോഗ്യ പ്രശ്നമുണ്ടെന്ന് ഐഎഎസുകാരൻ മറുപടി കൊടുത്തുവെന്നും റിപ്പോർട്ട്; ശിവശങ്കറിന് കുരുക്കാകുന്നത് സ്വപ്നയുടെ ഹവാല ബന്ധം; മുൻ ഐടി സെക്രട്ടറി അറസ്റ്റിലാകാൻ സാധ്യത
തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവാൻ എം.ശിവശങ്കറിന് എൻഫോഴ്സ്മെന്റ് നോട്ടീസ് നൽകി. രണ്ടാം തവണയാണ് ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നത്. മറുപടികൾ തൃപ്തികരമല്ലെങ്കിൽ എൻഫോഴ്സ്മെന്റ് അറസ്റ്റ ്ചെയ്യും. സ്വർണ്ണ കടത്തിലെ കേസിൽ പ്രതിയാക്കാനുള്ള തെളിവുകൾ കസ്റ്റംസിന് കിട്ടിയിരുന്നില്ല. ഭീകരവാദം ശിവശങ്കറിനെതിരെ ഉന്നയിക്കാൻ എൻഐഎയ്ക്കും കഴിഞ്ഞില്ല. എന്നാൽ സ്വപ്നാ സുരേഷിന്റെ ഹവാല ഇടപാടുകൾ ശിവശങ്കറിന് വിനയാകുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ എൻഫോഴ്സ്മെന്റ് ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ സാധ്യത കൂടുതലാണ്.
കഴിഞ്ഞ തവണ ചോദ്യം ചെയ്തപ്പോൾ ശിവശങ്കർ നൽകിയ മറുപടികൾ എൻഫോഴ്സ്മെന്റ് വിശ്വസിച്ചിട്ടില്ല. അതിനാലാണ് വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. കൊച്ചിയിൽ ഉടൻ എത്താൻ ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് ശിവശങ്കറിനെ എപ്പോൾ വേണമെങ്കിലും വിളിച്ചു വരുത്തിയേക്കും. അതേസമയം തനിക്ക് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ശിവശങ്കർ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചെന്നും റിപ്പോർട്ടുണ്ട്. സ്വപ്നയും സന്ദീപും സരിത്തും 17-ാം തിയതി വരെയാണ് എൻഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിൽ ഉണ്ടാവുക. ഇവരുടെ കസ്റ്റഡി അവസാനിക്കുന്നതിനു മുമ്പ് ശിവശങ്കറിനെ വിശദമായി ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ തീരുമാനം
ശിവശങ്കരന്റെ പങ്കാളിത്തത്തെ കുറിച്ച് ആഴത്തിലുള്ള അന്വേഷണത്തിലേക്ക് എൻഫോഴ്സ്മെന്റ് കടന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് സ്വപ്നയെയും സന്ദീപിനെയും സരിത്തിനെയും കഴിഞ്ഞദിവസം വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. ശിവശങ്കറിനെ ഇവർക്കൊപ്പം ചോദ്യം ചെയ്യാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. നേരത്തെ തിരുവനന്തപുരത്തെ വീട്ടിലെത്തി ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കൊച്ചിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ശിവശങ്കറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമുള്ള സമയത്ത് വിളിച്ചു വരുത്തും. ആ സമയത്ത് എത്തണം എന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നതെന്നാണ് വിവരം.
അതേസമയം തനിക്ക് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ശിവശങ്കർ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചെന്നും റിപ്പോർട്ടുണ്ട്. സ്വപ്നയും സന്ദീപും സരിത്തും 17-ാം തിയതി വരെയാണ് എൻഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിൽ ഉണ്ടാവുക. ഇവരുടെ കസ്റ്റഡി അവസാനിക്കുന്നതിനു മുമ്പ് ശിവശങ്കറിനെ വിശദമായി ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ തീരുമാനം. ബാങ്ക് ലോക്കറിൽ ഒരു കോടി സ്വപ്ന സൂക്ഷിച്ചത് ശിവശങ്കറിന്റെ അറിവോടെയാണ്. അതാണ് വിനയായി മാറുന്നത്. ശിവശങ്കറിന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) നുണ പരിശോധന നടത്തി എന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇത് ശിവശങ്കറുമായി അടുത്ത കേന്ദ്രങ്ങൾ നിഷേധിക്കുകയാണ്.
മറുപടികളിൽ പൊരുത്തക്കേടുകൾ കണ്ടപ്പോഴാണു 'ലൈ ഡിറ്റക്ടർ' ഉപയോഗിച്ചത് എന്നാണ് മാധ്യമ വാർത്തകൾ. തെളിവുണ്ടെങ്കിൽ അപ്പോൾത്തന്നെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാമെന്നായിരുന്നു എൻ.ഐ.എയ്ക്കു ലഭിച്ച നിർദ്ദേശം. നുണപരിശോധനാ ഫലം ഡി.ഐ.ജി: കെ.ബി. വന്ദന വിശകലനം ചെയ്തു. പൊരുത്തക്കേടുകൾ കൂടുതൽ പരിശോധിക്കുന്നുണ്ടെന്നും വാർത്തയുണ്ട്. പ്രതികളായ പി.എസ്. സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ, കെ.ടി. റമീസ്, മുഹമ്മദ് ഷാഫി എന്നിവരെയും നുണപരിശോധനയ്ക്കു വിധേയരാക്കി. തീവ്രവാദ ബന്ധമുണ്ടോ എന്നാണു പ്രധാനമായും പരിശോധിച്ചത്. തീവ്രവാദക്കേസിൽ എൻ.ഐ.എ. പ്രതിചേർത്തവരുമായും നിരീക്ഷണത്തിലുള്ളവരുമായും ബന്ധപ്പെടുത്താവുന്ന ചില വിവരങ്ങൾ റമീസിൽനിന്നു ലഭിച്ചതായാണു വിവരം.
ശരീരത്തിൽ സെൻസറുകളും മറ്റും ഘടിപ്പിച്ച് ചോദ്യംചെയ്യപ്പെടുന്നയാളുടെ രക്തസമ്മർദം, നാഡിമിടിപ്പ്, വിവിധ വികാരങ്ങൾ തുടങ്ങിയവ സൂക്ഷ്മമായി നിരീക്ഷിക്കുകയാണു നുണപരിശോധനയിൽ ചെയ്യുന്നത്. വിവിധ ചോദ്യങ്ങളോട് ശരീരം എങ്ങനെ പ്രതികരിക്കുന്നുവെന്നതു സൂക്ഷ്മമായി വിലയിരുത്തിയാണ് പറയുന്നതു സത്യമാണോ നുണയാണോ എന്ന നിഗമനത്തിലെത്തുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ആരുടേയും അനുമതിയില്ലാതെ നുണ പരിശോധന നടത്താനാകില്ല.
ഇതിന് കോടതിയുടെ അനുമതിയും വേണം. അതുകൊണ്ട് തന്നെ നുണ പരിശോധന നടത്തിയോ എന്നതിൽ കേന്ദ്ര ഏജൻസികളും വിശദീകരണം നൽകുന്നില്ല.
മറുനാടന് മലയാളി ബ്യൂറോ